പൂനെ: നായകനു പിന്നാലെ ഐപിഎൽ ടീമായ പൂനെ സൂപ്പർ ജയന്‍റ്സ് പേരും മാറ്റുന്നു. പൂനെ സൂപ്പർ ജയന്‍റ് എന്നാണു പേരു മാറ്റുന്നത്. ജയന്‍റ്സിലെ എസ് എന്ന അക്ഷരം എടുത്തുമാറ്റിയാണ് പേരിലെ പരിഷ്കാരം. എന്നാൽ ഭാഗ്യം കൊണ്ടുവരുന്നതിനാണ് പേരുമാറ്റുന്നതെന്ന വാദങ്ങൾ ടീം വക്താവ് തള്ളിക്കളഞ്ഞു.
കഴിഞ്ഞ സീസണിൽ അഞ്ചു മത്സരങ്ങളിൽ മാത്രമാണ് പൂനെയ്ക്കു ജയിക്കാൻ കഴിഞ്ഞിരുന്നത്. ധോണി നായകനായിരുന്നിട്ടു കൂടി ഒന്‍പത് മത്സരങ്ങളിൽ തോൽക്കുകയും ചെയ്തു. എന്നാൽ ഇക്കറി ധോണിയെ മാറ്റി സ്റ്റീവ് സ്മിത്തിനെ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ചാണ് സൂപ്പർ ജയന്‍റിന്‍റെ വരവ്.
ഏപ്രിൽ അഞ്ചുമുതലാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പത്താം സീസണ്‍ മത്സരങ്ങൾ ആരംഭിക്കുന്നത്. മുംബൈക്കെതിരേയാണ് പൂനയുടെ ആദ്യ മത്സരം.
