അത് സഞ്ജുവിന്‍റെ പ്രതികാരമോ?; കോലിയുടെ മറുപടി

First Published 16, Apr 2018, 1:28 PM IST
After Sanju Samson special Virat Kohli shows mirror to Indian Premier League India aspirants
Highlights
  • ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മികച്ച വിജയമാണ് രാജസ്ഥാന്‍ നേടിയത്

ബംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മികച്ച വിജയമാണ് രാജസ്ഥാന്‍ നേടിയത്. കോലിയുടെ ആര്‍സിബിയെ രാജസ്ഥാന്‍ അട്ടിമറിച്ചപ്പോള്‍ അതിന് നേതൃത്വം നല്‍കിയ സഞ്ജു സാംസണിന്‍റെ തകര്‍പ്പന്‍ ബാറ്റിങ്ങും.  45 ബോളില്‍ നിന്ന് പുറത്താകാതെ 92 റണ്‍സെടുത്ത സഞ്ജു  അക്ഷരാര്‍ത്ഥത്തില്‍ കോലിയെയും സംഘത്തെയും ഞെട്ടിച്ചു.

ഇതിന്‍റെ അനുരണങ്ങള്‍ മത്സര ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ കാണാമായിരുന്നു. കോലി ഏറ്റവും കൂടുതല്‍ ചോദ്യങ്ങളെ നേരിട്ടത്  സഞ്ജുവിന്‍റെ ബാറ്റിംഗ് സംബന്ധിച്ച്. സഞ്ജുവിന്‍റെ ബാറ്റിംഗാണോ ആര്‍സിബിയെ തോല്‍പ്പിച്ചത് എന്നതില്‍ നിന്ന ഒഴിഞ്ഞുമാറി കോലി പറഞ്ഞത് ഇങ്ങനെ പിച്ചിന്‍റെ സ്വഭാവം മനസിക്കാന്‍ സാധിക്കാത്തതാണ് തോല്‍വിയില്‍ നിര്‍ണായക പങ്കുവഹിച്ചത്. മത്സരത്തിന്‍റെ അവസാന ഓവറുകളില്‍ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തതും അവര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചു. 

സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ എടുക്കാത്തതിന്‍റെ പ്രതികാരമാണോ കണ്ടത് എന്നാണ് ഒരു തമാശ ചോദ്യം ഉയര്‍ന്നത്, ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇതിന് നല്‍കിയ ഉദാഹരണം ഇതായിരുന്നു. അത് സഞ്ജുവിനോട് ചോദിക്കേണ്ട ചോദ്യമാണ്.ഐപിഎല്‍ ഈ സീസണില്‍ ആദ്യം ബാറ്റ്‌ചെയ്ത് ടീം തോല്‍ക്കുന്ന പതിവാണ് രാജസ്ഥാന്‍ ബെംഗളൂരുവിനെതിരേ തിരുത്തിയത്.


 

loader