Asianet News MalayalamAsianet News Malayalam

ഗ്വാര്‍ഡിയോള കൈവിടില്ല; 2021 വരെ അഗ്യൂറോ സിറ്റിയില്‍ തുടരും

മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ സെര്‍ജിയോ അഗ്യൂറോ നീട്ടി. 2021 വരെ സിറ്റിയില്‍ തുടരുന്ന രീതിയിലുള്ള പുതിയ കരാറില്‍ അഗ്യൂറോ ഒപ്പിട്ടു. ഇതോടെ 10വര്‍ഷം ക്ലബ്ബില്‍ തുടരണമെന്ന തന്‍റെ ആഗ്രഹം യാഥാര്‍ത്ഥ്യമാകുമെന്നും 30കാരനായ അഗ്യൂറോ പറഞ്ഞു. അര്‍ജന്റീനക്കാരനായ അഗ്യൂറോ, അത് ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് 2011ലാണ് സിറ്റിയിലെത്തിയത്.

 

Aguero to continue in Manchester City till 2021
Author
Manchester, First Published Sep 22, 2018, 5:28 PM IST

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ സെര്‍ജിയോ അഗ്യൂറോ നീട്ടി. 2021 വരെ സിറ്റിയില്‍ തുടരുന്ന രീതിയിലുള്ള പുതിയ കരാറില്‍ അഗ്യൂറോ ഒപ്പിട്ടു. ഇതോടെ 10വര്‍ഷം ക്ലബ്ബില്‍ തുടരണമെന്ന തന്‍റെ ആഗ്രഹം യാഥാര്‍ത്ഥ്യമാകുമെന്നും 30കാരനായ അഗ്യൂറോ പറഞ്ഞു. അര്‍ജന്റീനക്കാരനായ അഗ്യൂറോ, അത് ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് 2011ലാണ് സിറ്റിയിലെത്തിയത്.

സിറ്റിക്കായി 299 കളികളില്‍ നിന്നായി 204 ഗോള്‍ നേടിയിട്ടുള്ള അഗ്യൂറോയാണ് ക്ലബ്ബിന്റെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നും,ലീഗ് കപ്പില്‍ മൂന്നും കിരീടങ്ങള്‍ സിറ്റി നേടുന്നതില്‍ അഗ്യൂറോ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

2012ലെ അവസാന മത്സരത്തിന്‍റെ ഇഞ്ച്വറി ടൈമില്‍ അഗ്യൂറോ നേടിയ ഗോളാണ് സിറ്റിയെ നാടകീയമായി ലീഗ് ജേതാക്കളാക്കിയത്. സിറ്റിയില്‍ തുടരുന്നതില്‍ സന്തോഷമുണ്ടെന്നും സിറ്റിയിലെത്തുമ്പോള്‍ 10 വര്‍ഷം ഇവിടെ തുടരണമെന്നാണ് ആഗ്രഹിച്ചതെന്നും അഗ്യൂറോ പറഞ്ഞു. പുതിയ കരാര്‍ കാലാവധി കഴിയുമ്പോള്‍ തന്റെ ആഗ്രഹം പോലെ 10 വര്‍ഷമാകുമെന്നും അഗ്യൂറോ വ്യക്തമാക്കി.

സിറ്റി പരിശീലകന്‍ ഗ്വാര്‍ഡിയോളയുമായി അത്ര സുഖരമല്ലാത്ത ബന്ധമായിരുന്നില്ല അഗ്യൂറോക്ക് തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഇത് താരത്തിന്റെ സിറ്റിയില ഭാവിയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിരുന്നു.എന്നാല്‍ പ്രശ്നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തതോടെ ലയണല്‍ മെസ്സിയെപ്പോലെ ഗ്വാര്‍ഡിയോളയുടെ പ്രിയശിഷ്യന്‍മാരിലൊരാളായി അഗ്യൂറോയും.

Follow Us:
Download App:
  • android
  • ios