ലാഹോര്‍: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കൊഹ്‌‌ലിയോടുള്ള രൂപ സാമ്യതയുടെ പേരില്‍ വാര്‍ത്ത സൃഷ്ടിച്ചിട്ടുള്ള താരമാണ് പാക്കിസ്ഥാന്റെ അഹമ്മദ് ഷെഹ്സാദ്. അതിന്റെ പേരില്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഷെഹ്സാദിനെ കളിയാക്കിക്കൊന്നിട്ടുമുണ്ട്.

ഇപ്പോഴിതാ ഇന്ത്യയുടെ ഏകദിന നായകന്‍ ധോണിയെയും അനുകരിച്ച് വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ് ഷെഹ്സാദ്. National One-Day Cup മത്സരത്തിലാണ് ഷെഹ്സാദ് ധോണിയുടെ ട്രേഡ്മാര്‍ക്കായ ഹെലികോപ്റ്റര്‍ ഷോട്ടിനെ അനുകരിച്ച് സിക്സറടിച്ചത്. ഹബീബ് ബാങ്കിനായി കളിച്ച ഷെഹ്സാദ് മത്സരത്തില്‍ 121 റണ്‍സടിച്ചു.

പാക്കിസ്ഥാനു വേണ്ടി കളിക്കുമ്പോള്‍ ഷെഹ്സാദ് മുമ്പും ഹെലികോപ്റ്റര്‍ ഷോട്ടിനായി ശ്രമിച്ചിട്ടുണ്ടെങ്കിലും ഇത്ര പെര്‍ഫെക്ടായി അത് നടപ്പിലാക്കുന്നത് ആദ്യമായാണ്. ഹെലികോപ്റ്റര്‍ ഷോട്ട് ധോണിയ്ക്ക് തന്നെ വിട്ടു കൊടുക്കൂ എന്ന് മുമ്പ് ഷെഹ്സാദിനോട് തമാശയായി ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്സണ്‍ ഉപദേശിച്ചിരുന്നു.