കോയമ്പത്തൂരിൽ ചെന്നൈ സിറ്റിക്കെതിരായ മത്സരത്തിനിടയാണ് സംഭവം. ഇടവേളയ്ക്ക് തൊട്ടുമുൻപ് അ‍ർജുൻ, ശ്രീനിവാസ് പാണ്ഡ്യനെ കൈമുട്ടുകൊണ്ട് ഇടിക്കുകയായിരുന്നു. കളിയിൽ ഇരുവർക്കും ചുവപ്പ് കാർഡ് കിട്ടിയിരുന്നു.

ദില്ലി: ഐ ലീഗിൽ വിജയവഴിയിൽ എത്താതെ തപ്പിത്തടയുന്ന ഗോകുലം കേരളയ്ക്ക് മറ്റൊരു തിരിച്ചടി. കളിക്കളത്തിൽ മോശമായി പെരുമാറിയ ഗോകുലം മിഡ്ഫീൽഡർ അർജുൻ ജയരാജിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ രണ്ട് മത്സരങ്ങളിൽ വിലക്കും രണ്ടുലക്ഷം രൂപ പിഴയും ചുമത്തി.

Add Asianetnews as a Preferred SourcegooglePreferred

കോയമ്പത്തൂരിൽ ചെന്നൈ സിറ്റിക്കെതിരായ മത്സരത്തിനിടയാണ് സംഭവം. ഇടവേളയ്ക്ക് തൊട്ടുമുൻപ് അ‍ർജുൻ, ശ്രീനിവാസ് പാണ്ഡ്യനെ കൈമുട്ടുകൊണ്ട് ഇടിക്കുകയായിരുന്നു. കളിയിൽ ഇരുവർക്കും ചുവപ്പ് കാർഡ് കിട്ടിയിരുന്നു.

ശ്രീനിവാസിന് ഒരു കളിയിൽ വിലക്കുണ്ട്. ചുവപ്പ് കാർഡ് കണ്ടതിന് ശേഷമുള്ള രണ്ട് കളികളിൽ അർജുൻ ഗോകുലത്തിനായി കളിച്ചിരുന്നില്ല.