കൊലാപൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഉപനായകന്‍ അജിങ്ക്യ രഹാനെയുടെ പിതാവ് മധുകര്‍ ബാബുറാവൂ രഹാനെ കൊലപൂരില്‍ അറസ്റ്റില്‍. മധുകര്‍ ഓടിച്ച കാര്‍ ഇടിച്ച് 67 കാരിയായ സ്ത്രീ മരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ ആളുകള്‍ വൃദ്ധയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ വച്ച് സ്ത്രീ മരിക്കുകയായിരുന്നു. മധുകറിനെതിരെ കൊലാപൂര്‍ പൊലീസ് കേസെടുത്തു. ശ്രീലങ്കയ്‌ക്കെതിരായ ത്രിദിന മത്സരത്തിലെ ടീമിനൊപ്പമാണ് ഇപ്പോള്‍ രഹാനെ. അവസാന മത്സരം ഞായറാഴ്ച വിശാഖപട്ടണത്താണ്.