കെ.എല്‍ രാഹുലിന് ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. കരിയറിലെ മോശം ഫോമിലാണ് രാഹുല്‍. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും താരത്തിന് സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ സാധിച്ചില്ല.

ദില്ലി: കെ.എല്‍ രാഹുലിന് ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. കരിയറിലെ മോശം ഫോമിലാണ് രാഹുല്‍. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും താരത്തിന് സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ സാധിച്ചില്ല. പിന്നാലെ സ്ത്രീവിരുദ്ധ പരാമര്‍ശവും വിവാദവും.

ഹാര്‍ദിക് പാണ്ഡ്യയുമൊത്തുള്ള വിവാദം കൂടി ബന്ധപ്പെടുത്തിയാണ് ചോപ്ര ഇക്കാര്യം വ്യക്തമാക്കിയത്. വിവാദത്തില്‍ ഉള്‍പ്പെട്ട പാണ്ഡ്യ വീണ്ടും ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ രാഹുലിനെ വീണ്ടും പരിഗണിക്കാതിരുന്നതാണ് ചോപ്രയെ ഇങ്ങനെ ചിന്തിപ്പിച്ചത്. ന്യൂസിലന്‍ഡിനെതിരെ ട്വന്റി20യിലും രാഹുലിനെ ഉള്‍പ്പെടുത്തിയിട്ടില്ല. കോലിക്ക് വിശ്രമം അനുവദിച്ചിട്ടും താരത്തെ ടീമിലേക്ക് തിരികെ വിളിച്ചിട്ടില്ല. ഇത്തരം ഘട്ടങ്ങളില്‍ രാഹുല്‍ ടീമിലെത്താന്‍ സാധ്യത കൂടുതലായിരുന്നു. ഇതെല്ലാം ഓര്‍മിപ്പിച്ചുക്കൊണ്ടാണ് ട്വീറ്റ്. 

ചോപ്രയുടെ ട്വീറ്റ് ഇങ്ങനെ.. ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്ന കോലിക്ക് വിശ്രമം നല്‍കാന്‍ തീരുമാനിച്ചു. മിക്കവാരും മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതോടെ താരം ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള സാധ്യത വിരളമായി..

Scroll to load tweet…