പാരീസ്: യൂറോ കപ്പില്‍ അല്‍ബേനിയയെ ഏക ഗോളിന് കീഴടക്കിയ സ്വിറ്റ്‌സര്‍ലന്‍ഡ് വിജയത്തോടെ തുടങ്ങി. മത്സരത്തിലെ ഏക ഗോള്‍ ഫാബിയന്‍ ഷാര്‍സിന്റെ തലയിലാണ്‌ വിരിഞ്ഞത്‌. കളിയുടെ അഞ്ചാം മിനിറ്റിലായിരുന്നു ഷാര്‍സിന്റെ ഗോള്‍. ബോക്സിനകത്തേക്ക് വളഞ്ഞിറങ്ങിയ ഷാക്കീരിയുടെ കോര്‍ണറില്‍ ഷാര്‍സിന്റെ കിടിലന്‍ ഹെഡ്ഡര്‍. എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ ഗോള്‍ ആഘോഷം അവിടെ തീര്‍ന്നു.

37 -ാം മിനിറ്റില്‍ ക്യാപ്‌റ്റന്‍ ലോറിക്‌ കാന ചുവപ്പ്‌ കാര്‍ഡ്‌ കണ്ട് പുറത്തുപോയ ശേഷം അല്‍ബേനിയ 10 പേരുമായാണ്‌ പൊരുതിയത്‌. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മുന്നേറ്റം തടയുന്നതിനിടെ ബോക്‌സിനു പുറത്ത്‌ വീണ കാന പന്ത്‌ കൈകൊണ്‌ട്‌ തടഞ്ഞതിനാണ്‌ രണ്ടാം മഞ്ഞക്കാര്‍‍‍ഡും ചുവപ്പ്‌ കാര്‍ഡും കണ്ടത്‌. പത്തുപേരുമായി ചുരുങ്ങിയെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡിനെ കൂടുതല്‍ ഗോള്‍ നേടാതെ തടയാന്‍ അല്‍ബേനിയക്കായി.