ഷമി-ഹാസിന്‍ വിവാദം: ദുബായില്‍ വച്ച് ഷമിയെ കണ്ടിരുന്നുവെന്ന് പാക് യുവതി

First Published 20, Mar 2018, 8:59 AM IST
Alishba breaks her silence on hasins allegations
Highlights
  • ആരോപണങ്ങളോട് പ്രതികരിച്ച് അലിഷ്ബ

ദില്ലി: വിവാദങ്ങളില്‍ ഉലയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് തിരിച്ചടിയായി പാക് യുവതിയുടെ വെളിപ്പെടുത്തല്‍. ഷമിയുമായി ബന്ധമുണ്ടെന്ന് ഭാര്യയും മോഡലുമായ ഹാസിന്‍ ജഹാന്‍ വെളിപ്പെടുത്തിയ പാക് യുവതി അലിഷ്ബയാണ് ആരോപണങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. 

ദുബായില്‍ വച്ച് താന്‍ ഷമിയെ കണ്ടിരുന്നുവെന്ന് അലിഷ്ബ വ്യക്തമാക്കി. തന്റെ സഹോദരി ഷാര്‍ജയിലാണ് ഉള്ളത്. അവര്‍ക്കൊപ്പമെത്താന്‍ താന്‍ ഇടയ്ക്കിടയ്ക്ക് ദുബായില്‍ പോകാറുണ്ട്. ഒരു വ്യക്തി എന്ന നിലയില്‍ തനിയ്ക്ക് ഷമിയെ ഇഷ്ടമാണ്. ഷമിയുടെ ആരാധികയാണ് താന്‍. ആരാധികയെന്ന നിലയില്‍ ഏതൊരാളും താന്‍ ആരാധിക്കുന്ന വ്യക്തിയെ ഒരിക്കലെങ്കിലും കാണണമെന്നാഗ്രഹിക്കുമെന്ന് അലിഷ്ബ

ഷമി ദുബായിയിലുണ്ടെന്ന് അറിഞ്ഞു. അങ്ങനെ അവിചാരിതമായി ഞങ്ങള്‍ കണ്ടുമുട്ടി. ആരാധികയെന്ന നിലയില്‍ ഷമിയ്ക്ക് മെസ്സേജ് അയച്ചിട്ടുണ്ടെന്നും അതൊരു വലിയ പ്രശ്‌നമാണെന്ന് തനിയ്ക്ക് തോനുന്നില്ലെന്നും  അലിഷാബ് പറഞ്ഞു. ദേശീയ മാധ്യമമായ എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അലിഷ്ബയുടെം വെളിപ്പെടുത്തല്‍. 

ഹാസിന്റെ പരാതിയില്‍ ഷമിക്കെതിരെ കൊലപാതശ്രമം, ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കൊല്‍ക്കത്ത പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ ജാമ്യം ലഭിക്കാത്തതും പത്തോ അതിലധികോ വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതശ്രമം, ബലാത്സംഗം, ഗാര്‍ഹിക പീഡനം കുറ്റങ്ങളില്‍ 323 , 323, 506, 328, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ്  പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. 

ഉത്തര്‍പ്രദേശിലെ ഷമിയുടെ വീട്ടിലെത്തിയ പൊലീസ് സംഘത്തോട് അന്വേഷണത്തിന് പൂര്‍ണ്ണ സന്നദ്ധത ഷമി അറിയിച്ചിട്ടുണ്ട്. ഷമിയുടെത് എന്ന് സംശയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിന് പിന്നാലെ വനിതാ സെല്‍ ഭാര്യ ഹാസിന്‍ ജഹാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പാക്കിസ്ഥാന്‍ യുവതി അലിഷ്ബയുമായുള്ള ഷമിയുടെ ഫോണ്‍ സംഭാഷണം എന്ന വെളിപ്പെടുത്തലോടെയാണ് ഹാസിന്‍ ജഹാന്‍ ഓഡിയോ പുറത്തുവിട്ടത്. ഷമി കൊല്ലാന്‍ ശ്രമിച്ചതായും തന്നെ അയാളുടെ സഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ഹാസിന്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷമിയുടെ വാദം.  2014 ലായിരുന്നു ഇരുവരുടെയും വിവാഹം.

loader