അലിസണ്‍ ബെക്കര്‍ ലോകത്തെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളെന്ന് ഇതിഹാസ താരം ദിദ. അലിസണിനെ എനിക്ക് വളരെയേറെ ഇഷ്ടമാണ്, അദേഹമൊരു ലോകോത്തര ഗോളിയാണ്.
റിയോ ഡി ജനീറോ: റെക്കോര്‍ഡ് തുകയ്ക്ക് ലിവര്‍പൂളിലെത്തിയ ബ്രസീലിയന്‍ താരം അലിസണ്‍ ബെക്കര്‍ ലോകത്തെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളെന്ന് ഇതിഹാസ താരം ദിദ. അലിസണിനെ എനിക്ക് വളരെയേറെ ഇഷ്ടമാണ്, അദേഹമൊരു ലോകോത്തര ഗോളിയാണ്. അലിസണിനൊപ്പം പ്രവര്‍ത്തിക്കാനായിട്ടുണ്ട്. യൂറോപ്പിലും ദേശീയ ടീമിലുമുള്ള അദേഹത്തിന്‍റെ വളര്‍ച്ച അടുത്തറിയാനായി- ഓമ്‌നി സ്പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ബ്രസീലിയന്‍ ഗോളി പറഞ്ഞു.

ഏവരുടെയും പ്രതീക്ഷക്കൊത്തുയരാന്‍ അലിസണിന് കഴിയുമെന്നാണ് പ്രതീക്ഷ. അലിസണിന് യൂറോപ്പ് കീഴടക്കി ലോകത്തെ മികച്ചവരുടെ നിരയില്‍ സ്ഥാനം പിടിക്കാന്‍ കഴിയട്ടെയെന്ന് ലോകകപ്പ് ജേതാവ് കൂടിയായ ദിദ ആശംസിച്ചു. കഴിഞ്ഞ ജൂലൈയില്‍ 72.5 മില്യണ്‍ യൂറോയ്‌ക്കാണ് അലിസണിനെ ലിവര്‍പൂള്‍ സ്വന്തമാക്കിയത്. ഗോള്‍കീപ്പര്‍ക്കായി ഒരു ക്ലബ് മുടക്കുന്ന ഉയര്‍ന്ന തുകയാണിത്. ലിവര്‍പൂളില്‍ 12 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ഏഴ് ക്ലീന്‍ ഷീറ്റ് അലിസണിന് സ്വന്തമാക്കാനായിട്ടുണ്ട്.
