മികച്ച ഫ്രീകിക്ക് ടേക്കര്‍മാരില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ റോണാള്‍ഡോ. ഫ്രീ കിക്കിലൂടെ നിരവധി ഗോളുകളും താരം നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും റയല്‍ മാഡ്രിഡിലും ക്രിസ്റ്റിയാനോ നിരവധി ഗോളുകളും നേടിയിട്ടുണ്ട്. പോര്‍ച്ചുഗീസ് ദേശീയ ടീമിലും അദ്ദേഹം തന്നെയായിരുന്നു ഫ്രീകിക്ക് എടുത്തിരുന്നത്.
ടൂറിന്‍: മികച്ച ഫ്രീകിക്ക് ടേക്കര്‍മാരില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ റോണാള്‍ഡോ. ഫ്രീ കിക്കിലൂടെ നിരവധി ഗോളുകളും താരം നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും റയല്‍ മാഡ്രിഡിലും ക്രിസ്റ്റിയാനോ നിരവധി ഗോളുകളും നേടിയിട്ടുണ്ട്. പോര്‍ച്ചുഗീസ് ദേശീയ ടീമിലും അദ്ദേഹം തന്നെയായിരുന്നു ഫ്രീകിക്ക് എടുത്തിരുന്നത്. എന്നാല്‍, യുവന്റസിലെത്തിയപ്പോള്‍ ചെറിയ മാറ്റമുണ്ട്. ക്രിസ്റ്റിയാനോ ആരാധകര്‍ നിരാശരാവേണ്ടി വരും.
യുവന്‍റസിനു ഇനി ലഭിക്കുന്ന ഫ്രീ കിക്കുകളില്‍ ലോങ് റേഞ്ച് സ്വഭാവമുള്ളതു മാത്രമേ റൊണാള്‍ഡോ എടുക്കുകയുള്ളുവെന്ന് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി പറഞ്ഞു. ബോക്‌സിനടുത്ത് നിന്നുള്ള കിക്കുകള്‍ ഡിബാലയും ജാനിച്ചും എടുക്കുമെന്ന് കോച്ച് വ്യക്തമാക്കി. റോണോയെക്കാള്‍ മികച്ച ഫ്രീകിക്കുകള്‍ എടുക്കുന്നത് ഡിബാലയും ജാനിച്ചുമാണെന്നാണ് അല്ലെഗ്രിയുടെ അഭിപ്രായം.
ഇക്കാര്യം റൊണാള്‍ഡോക്കു തന്നെ അറിയാമെന്നും അതുകൊണ്ടുതന്നെ ഫ്രീകിക്ക് എടുക്കുന്നതാരെന്ന തീരുമാനത്തില്‍ റൊണാള്‍ഡോക്ക് പ്രശ്‌നങ്ങളില്ലെന്നും അല്ലെഗ്രി വ്യക്തമാക്കി. ഈ സീസണില്‍ യുവന്റസിന് വേണ്ടി ഏറ്റവുമധികം ഗോളുകളില്‍ പങ്കാളിയായ താരം സീരി എയില്‍ ഗോളുകളുടെയും അസിസ്റ്റുകളുടെയും കാര്യത്തില്‍ യുവന്റസിലെ ഒന്നാം സ്ഥാനക്കാരനാണ്.
