ഹെക്റ്റര്‍ ബെല്ലാരിന്‍, ആന്‍ഡര്‍ ഹെരേര എന്നിവരേയും 23 അംഗ ടീമിലേക്ക് പരിശീലകന്‍ ജുലന്‍ ലൊപെടെഗ്വി പരിഗണിച്ചില്ല.
മാഡ്രിഡ്: അല്വാരോ മൊറാട്ട, സെസ്ക് ഫാബ്രിഗാസ്, മാര്കോ അലോണ്സോ തുടങ്ങിയ പ്രമുഖരില്ലാതെ ലോകകപ്പിനുള്ള സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു. ഹെക്റ്റര് ബെല്ലാരിന്, ആന്ഡര് ഹെരേര എന്നിവരേയും 23 അംഗ ടീമിലേക്ക് പരിശീലകന് ജുലന് ലൊപെടെഗ്വി പരിഗണിച്ചില്ല.
നാല് പ്രീമിയല് ലീഗ് താരങ്ങളാണ് ടീമില് ഉള്പ്പെട്ടത്. ഡേവിഡ് ഡി ജിയ, സെസര് അസ്പിളിക്വേറ്റ, നാച്ചോ മോണ്റിയാല്, ഡേവിഡ് സില്വ എന്നിവാരണ് ടീമില് ഉള്പ്പെട്ട് പ്രീമിയര് ലീഗ് താരങ്ങള്. മുന്നേറ്റത്തില് ഇസ്കോ, അസെന്സിയോ, വാസ്ക്വെസ്, റോഡ്രിഗോ, ഡിയേഗോ കോസ്റ്റ എന്നിവര് എത്തിയതോടെ മൊറാട്ടയെ തഴയുകയായിരുന്നു.
ഡേവിഡ് ഡി ജിയ ഒന്നാം നമ്പര് ഗോള്കീപ്പറായപ്പോള് നാപോളിയുടെ വെറ്ററന് ഗോള് കീപ്പര് പെപെ റീനയും ടീമിലെത്തി. ആറ് റയല് മാഡ്രിഡ് താരങ്ങളും നാല് ബാഴ്സലോണ താരങ്ങളും ടീമിലുണ്ട്.
