മുംബൈ; ചൂടന്‍ സ്വഭാവം കൊണ്ട് വീണ്ടും പുലിവാല്‍ പിടിച്ച് ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. റായിഡു സഞ്ചരിച്ച എസ്.യു.വിയുടെ അമിത വേഗത ചൂണ്ടിക്കാട്ടിയതിനാണ് വൃദ്ധനെ റോഡില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. വണ്ടിയില്‍ നിന്നിറങ്ങി വന്ന റായിഡു ആള്‍മധ്യത്തില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു.

മോശം ഭാഷയില്‍ റായിഡു സംസാരിക്കുന്നതും താരത്തെ പിടിച്ചു നിര്‍ത്താന്‍ മറ്റുള്ളവര്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഐ.പി.എല്ലില്‍ മുംബൈ താരമായിരുന്ന റായിഡു സഹതാരം ഹര്‍ഭജനുമായി ഫീല്‍ഡില്‍ ഏറ്റുമുട്ടിയത് നേരത്തെ വിവാദമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഹൈദരാബാദ് നായകന്‍ അര്‍ജുന്‍ നായകനുമായി ഏറ്റുമുട്ടിയും വിവാദം സൃഷ്ടിച്ചിരുന്നു.

Scroll to load tweet…