ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ മോശം സാഹചര്യത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. ആരാധകരെ തീര്‍്ത്തും നിരാശപ്പെടുത്തുന്ന പ്രകടനം. ആരാധകരുടെ ഭാഗത്ത് നിന്നാവട്ടെ പ്രതിഷേധവും ഉയരുകയുണ്ടായി.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ മോശം സാഹചര്യത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. ആരാധകരെ തീര്‍്ത്തും നിരാശപ്പെടുത്തുന്ന പ്രകടനം. ആരാധകരുടെ ഭാഗത്ത് നിന്നാവട്ടെ പ്രതിഷേധവും ഉയരുകയുണ്ടായി. അവസാനം മഞ്ഞപ്പടയെടുത്ത തീരുമാനം നാളെ ജംഷഡ്പുര്‍ എഫ്‌സിക്കെതിരായ മത്സരത്തിന് സ്റ്റേഡിയത്തിലെത്തേണ്ടതില്ലെന്നാണ്. എന്നാല്‍ ഈ തീരുമാനത്തെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരം പറയുന്നതിങ്ങനെ.. 

ആരാധകര്‍ കേരള ബ്ലാസ്റ്റേഴ്‌സിനെയും ഫുട്‌ബോളിനെയും സ്‌നേഹിക്കുന്നുണ്ട് എങ്കില്‍ അവര്‍ എന്തായാലും സ്റ്റേഡിയത്തില്‍ എത്തും എന്നാണ് വിശ്വാസം എന്നാണ് അനസ് പറഞ്ഞത്. സ്റ്റേഡിയത്തില്‍ ആരാധകര്‍ എത്തി തങ്ങളെ പിന്തുണച്ചാലെ ആത്മവിശ്വാസം വര്‍ധിക്കുകയുള്ളൂ എന്ന് അനസ് പറയുന്നു. പ്രത്യേകിച്ച് മലയാളി താരങ്ങളായ തന്നെ പോലുള്ളവര്‍ക്ക് മലയാളികളുടെ സ്‌നേഹം നിര്‍ബന്ധമാണെന്നും അനസ് പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനങ്ങളില്‍ പ്രതിഷേധിച്ച് നാളെ സ്റ്റേഡിയം ശൂന്യമാക്കി പ്രതിഷേധിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതലൊന്നും അറിയില്ലെന്ന് കോച്ച് ഡേവിഡ് ജയിംസ് അഭിപ്രായപ്പെട്ടത്.