ബംഗ്ലാദേശ്-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 പോരാട്ടത്തില്‍ പടുകൂറ്റന്‍ സിക്സറടിച്ച് ആന്ദ്രെ റസല്‍. മത്സരത്തിന്റെ ഏഴാം ഓവറില്‍ മുസ്തഫിസുര്‍ റഹ്മാനെയാണ് റസല്‍ 103 മീറ്റര്‍ നീളമുള്ള സിക്സറിലൂടെ ഗ്രൗണ്ടിന് പുറത്തേക്ക് പായിച്ചത്.

ജമൈക്ക: ബംഗ്ലാദേശ്-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 പോരാട്ടത്തില്‍ പടുകൂറ്റന്‍ സിക്സറടിച്ച് ആന്ദ്രെ റസല്‍. മത്ആ സിക്സര്‍ കണ്ട് പന്തെറിഞ്ഞ മുസ്തഫിസുര്‍പോലും ശരിക്കും അന്തംവിട്ടുപോയി. റസലിന്റെ സിക്സറില്‍ താളം തെറ്റിയതോടെ മുസ്തഫിസുര്‍ ആ ഓവറില്‍ 18 റണ്‍സ് വഴങ്ങുകയും ചെയ്തു.

21 പന്തില്‍ 35 റണ്‍സടിച്ച് പുറത്താകാതെ നിന്ന റസലിന്റെ മികവില്‍ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ വിന്‍ഡീസ് ഏഴ് വിക്കറ്റ് വിജയം ആഘോഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സടിച്ചു. 35 റണ്‍സടിച്ച മെഹമ്മദുള്ളയായിരുന്നു ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് തുടക്കത്തിലേ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും റസലും സാമുവല്‍സും(26) ചേര്‍ന്ന് വിന്‍ഡീസിനെ കരകയറ്റി.

9.1 ഓവറില്‍ വിന്‍ഡീസ് 93ല്‍ എത്തിനില്‍ക്കെ മഴ കളി തടസപ്പെടുത്തിയതോടെ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

Scroll to load tweet…