ബ്രിസ്ബേന്‍: ബ്രിസ്ബേന്‍ ഇന്‍റര്‍നാഷണല്‍ ടെന്നിസില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മറേ പുറത്ത്. റഷ്യന്‍  താരം ഡാനില്‍ മെദ്വദേവ് ആണ് മറേയെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയം.

സ്കോര്‍ 7-5, 6-2. സെപ്റ്റംബറിന് ശേഷം മറേയുടെ ആദ്യ ടൂര്‍ണമെന്‍റാണിത്. പരിക്ക് കാരണം കഴിഞ്ഞ വര്‍ഷം ആറ് ടൂര്‍ണമെന്‍റില്‍ മാത്രം കളിച്ച മറേ ലോക റാങ്കിംഗില്‍ നിലവില്‍ 240-ാം സ്ഥാനത്താണ്. ആദ്യ റൗണ്ടില്‍ മറേ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിംസ് ഡക്ക്‍വ‍ര്‍ത്തിനെ തോല്‍പിച്ചിരുന്നു. സ്കോര്‍ 6-3, 6-4.

ഇതേസമയം ടൂര്‍ണമെന്‍റില്‍ നിന്ന് ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പിന്‍മാറി. ഇടത് തുടയ്ക്കേറ്റ പരുക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് താരത്തിന്‍റെ പിന്‍മാറ്റം. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് നദാല്‍ പറഞ്ഞു.