ബ്രിസ്ബെയ്ൻ: പരുക്കിൽ നിന്ന് മോചിതനായ ആൻഡി മറേ വിജയത്തോടെ ടെന്നീസിലേക്ക് തിരിച്ചെത്തി. ബ്രിസ്ബെയ്ൻ ഇന്‍റർനാഷണൽ ടുർണമെന്‍റിൽ മറേ നേരിട്ടുള്ള സെറ്റുകൾക്ക് ജയിംസ് ഡക്ക്‍വ‍ർത്തിനെ തോൽപിച്ചു. സ്കോർ 6-3, 6-4.

ഇടുപ്പിനേറ്റ പരുക്കിനെതുടർന്ന് മറേയ്ക്ക് കഴിഞ്ഞ വർഷത്തെ ഭൂരിഭാഗം ടൂർണമെന്‍റുകളും നഷ്ടമായിരുന്നു. മുൻ ലോക ഒന്നാം നമ്പർ താരമായ മറേ കഴിഞ്ഞ വർഷം ഒറ്റ ഗ്രാൻസ്ലാം ടൂർണമെന്‍റിലേ കളിച്ചുള്ളൂ.