ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ ചാംപ്യന്‍സ് ട്രോഫിക്ക് മുന്‍പ് തെരഞ്ഞെടുക്കും. 2 വര്‍ഷത്തേക്കാകും പുതിയ കരാര്‍ എന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അനിൽ കുംബ്ലെ ഹെഡ്മാസ്റ്റര്‍ കളിക്കുകയാണെന്ന് വിരാട് കോലി പരാതിപ്പെട്ടതോടെയാണ്, പരിശീലകസ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മികച്ച ഭാവിക്കായുളള മാര്‍ഗ്ഗരേഖ അടക്കം വിശദമായ അപേക്ഷ സമര്‍പ്പിച്ച കുംബ്ലെ പരിശീലകസ്ഥാനത്ത് തുടരാനുള്ള താത്പര്യം വ്യക്തമാക്കുകയും ചെയ്തു. പുതിയ കോച്ചിനെ തെരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയിലെ സച്ചിനും ഗാംഗുലിയും ഇംഗ്ലണ്ടിൽ വച്ച് കോലിയുമായി വിശദമായി സംസാരിച്ചെന്നാണ് സൂചന.

കുംബ്ലെയുമായി ഒത്തുപോകാനാകാത്ത വിധം അകന്നോയെന്ന് ഇരുവരും കോലിയോട് ചോദിച്ചതായും അറിയുന്നു. പരിശീലകരെ തീരുമാനിക്കുള്ള അഭിമുഖത്തിന് മുന്‍പ് കുംബ്ലെയുമായി സംസാരിക്കേണ്ടെന്നാണ് തീരുമാനം. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ ഏകദിനം ഈ മാസം 22നായതിനാൽ പുതിയ കോച്ചിനെ പ്രഖ്യാപിക്കുന്നത്.

വൈകില്ല കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി 2 വര്‍ഷത്തേക്ക് ആകും പുതിയ കരാര്‍. 2019ൽ ഇംഗ്ലണ്ട് വേദിയായ ഏകദിന ലോകകപ്പ് വരെ പുതിയ കോച്ചിനെ തുടരാം.