ഫിഞ്ചിനെ തേടി വീണ്ടും ഐപിഎല്‍ റെക്കോഡ്...

First Published 17, Apr 2018, 10:55 AM IST
another record for aaron finch
Highlights
  • ഐഎപിഎല്ലില്‍ ഏഴ് വ്യത്യസ്ത ഫ്രാഞ്ചൈസികളുടെ ഭാഗമാകുന്നആദ്യ താരമാണ് ആരോണ്‍ ഫിഞ്ച്.​

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വ റെക്കോഡിനുടമയായി ഓസീസ് താരം ആരോണ്‍ ഫിഞ്ച്. ഐഎപിഎല്ലില്‍ ഏഴ് വ്യത്യസ്ത ഫ്രാഞ്ചൈസികളുടെ ഭാഗമാകുന്നആദ്യ താരമാണ് ആരോണ്‍ ഫിഞ്ച്. ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബിനാണ് ആരോണ്‍ ഫിഞ്ച് കളിക്കുന്നത്. 

മുമ്പ് രാജസ്ഥാന്‍ റോയല്‍സ്, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്, പൂനെ വാരിയേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഒരു മത്സരം മാത്രമാണ് ഫിഞ്ച് കളിച്ചത്.

ഈ സീസണില്‍ തുടക്കത്തിലെ മത്സരങ്ങള്‍ ഫിഞ്ചിന് നഷ്ടമായിരുന്നു. മാത്രമല്ല, തുടര്‍ച്ചയായ രണ്ട് സീസണിലും ആദ്യ പന്തില്‍ തന്നെ പുറത്താവുന്ന താരം കൂടിയായി മാറി ആരോണ്‍ ഫിഞ്ച്.
 

loader