Asianet News MalayalamAsianet News Malayalam

ഇത്തവണയും ഫിഫ പുരസ്കാരമില്ല; പൊട്ടിത്തെറിച്ച് ഗ്രീസ്‌മാന്‍

മികച്ച കളിക്കാരനുള്ള ഫിഫ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ അന്റോണിയോ ഗ്രീസ്മാന്‍. ഫിഫയുടെ മികച്ച കളിക്കാനുള്ള പുരസ്കാരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് ഫിഫ തന്നെ നല്‍കുന്ന പുരസ്കാരമല്ലെ എന്നായിരുന്നു ഗ്രീസ്മാന്റെ പരിഹാസരൂപേണയുള്ള മറുപടി. ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ലോകകപ്പ് നേടിയ ടീമിലെ ഒരു താരം പോലുമില്ലാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഗ്രീസ്മാന്‍ പറഞ്ഞു.

 

Antoine Griezmann Pleads Case For Ballon dOr After FIFA Snub
Author
Paris, First Published Sep 6, 2018, 1:58 PM IST

പാരീസ്: മികച്ച കളിക്കാരനുള്ള ഫിഫ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ അന്റോണിയോ ഗ്രീസ്മാന്‍. ഫിഫയുടെ മികച്ച കളിക്കാനുള്ള പുരസ്കാരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് ഫിഫ തന്നെ നല്‍കുന്ന പുരസ്കാരമല്ലെ എന്നായിരുന്നു ഗ്രീസ്മാന്റെ പരിഹാസരൂപേണയുള്ള മറുപടി. ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ലോകകപ്പ് നേടിയ ടീമിലെ ഒരു താരം പോലുമില്ലാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഗ്രീസ്മാന്‍ പറഞ്ഞു.

യുവേഫയുടെ മികച്ച കളിക്കാരനുള്ള പട്ടികയിലും ഗ്രീസ്മാനുണ്ടായിരുന്നില്ല. ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സലാ എന്നിവരായിരുന്നു യുവേഫയുടെ മികച്ച കളിക്കാരനുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയവര്‍. ഇവര്‍തന്നെയാണ് ഫിഫ പുരസ്കാരത്തിനുള്ള അന്തിമപട്ടികയിലുമുള്ളത്.

ഫിഫ പുരസ്കാരത്തില്‍ നിന്ന് തഴഞ്ഞെങ്കിലും ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിന് ഇത്തവണ താന്‍ അര്‍ഹനാണെന്നും ഗ്രീസ്‌മാന്‍ പറഞ്ഞു. 2016ല്‍ റൊണാള്‍ഡോക്കും മെസിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഞാന്‍. എന്നാല്‍ ഇത്തവണ ഒന്നാം സ്ഥാനത്തെത്താനുള്ള എല്ലാ അര്‍ഹതയും എനിക്കുണ്ട്. കളിച്ച മൂന്ന് ഫൈനലുകളില്‍ മൂന്നും ജയിച്ചു. ടീമിന് നിര്‍ണായക സംഭാവനകള്‍ നല്‍കി. ബാലണ്‍ ഡി ഓറിനായി എനിക്കല്ലാതെ പിന്നെ ആര്‍ക്കാണ് മാധ്യമപ്രവര്‍ത്തകര്‍ വോട്ട് ചെയ്യേണ്ടത്. ബാലണ്‍ ഡി ഓര്‍ കിട്ടാന്‍ താന്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയില്ലെന്നും ഗ്രീസ്മാന്‍ പറഞ്ഞു.

2016ല്‍ കളിച്ച രണ്ട് ഫൈനലുകളില്‍ ഞാന്‍ തോറ്റിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം സ്ഥാനത്തായിപ്പോയതില്‍ വിഷമമില്ല. ഇത്തവണയും ബാലണ്‍ ഡി ഓര്‍ ലഭിച്ചില്ലെങ്കില്‍ അത് അനീതിയാവുമോ എന്ന ചോദ്യത്തിന് അനീതിയല്ല, പുരസ്കാരം കിട്ടാന്‍ ഇതില്‍ക്കൂടുതല്‍ എന്ത് ചെയ്യേണ്ടതെന്ന് അറിയില്ലെന്നായിരുന്നു ഗ്രീസ്‌മാന്റെ മറുപടി. ലോകകപ്പിലും ക്ലബ്ബിലും യൂറോ കപ്പിലുമെല്ലാം നിങ്ങള്‍ക്ക് ട്രോഫികള്‍ ലഭിക്കും. എന്നാല്‍ കളിക്കാരന്‍ എന്ന നിലയില്‍ അതിനേക്കാളൊക്കെ മേലെയാണ് ബാലണ്‍ ഡി ഓര്‍ എന്നും ഗ്രീസ്മാന്‍ പറഞ്ഞു.

2016വരെ ഫിഫയും ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിനും ചേര്‍ന്ന് ഫിഫ ബാലണ്‍ ഡി ഓര്‍ എന്ന പേരിലായിരുന്നു പുരസ്കാരം സമ്മാനിച്ചിരുന്നത്. 2016നുശേഷം ഫിഫ പുരസ്കാരം തനിയെ ആക്കി. ഫിഫ പുരസ്കാരത്തിന് ആരാധകര്‍ക്കും ടീം ക്യാപ്റ്റന്‍മാര്‍ക്കും പരിശീലകര്‍ക്കും സ്പോര്‍ട്സ് ജേണലിസ്റ്റുകള്‍ക്കും വോട്ടു ചെയ്യാം. എന്നാല്‍ ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിന് സ്പോര്‍ട്സ് ജേണലിസ്റ്റുകള്‍ക്ക് മാത്രമെ വോട്ട് ചെയ്യാനാവൂ.

Follow Us:
Download App:
  • android
  • ios