കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സില്‍ മാര്‍ക് സിഫ്‌നിയോസിന് പകരക്കാരനെ കാത്തിരിക്കുകയാണ് മഞ്ഞപ്പട ആരാധകര്‍. സിഫ്‌നിയോസിന് പകരം ബ്രസീലിയന്‍ സൂപ്പര്‍താരം നില്‍മര്‍ ബ്ലാസ്റ്റേഴ്സില്‍ എത്തുമെന്നതാണ് ഇപ്പോള്‍ കരുതുന്നത്. അതിനിടെ മഞ്ഞപ്പട ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് മുന്‍ താരം ആന്റോണിയോ ജര്‍മ്മന്‍. ബ്ലാസ്റ്റേഴ്സില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ജര്‍മ്മര്‍ ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ ടീം മാനേജ്‌മെന്റ് ഇക്കാര്യത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്നും ജര്‍മ്മന്‍ പറയുന്നു.
രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച ജെര്‍മ്മന്‍ 20 കളികളില്‍ നിന്ന് ആറു ഗോളുകള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ ഇംഗ്ലണ്ടിലെ ഹെമല്‍ ഹെംപ്‌സറ്റഡ് ടൗണിന് വേണ്ടിയാണ് ജെര്‍മ്മന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും മാര്‍ക് സിഫ്‌നിയോസിന് പകരം താരത്തെ തെരയുന്ന ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിന് ആസ്വാസം നല്‍കുന്ന വാര്‍ത്തയാണിത്. ജര്‍മ്മന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ജര്‍മ്മന്‍ എത്തിയാല്‍ മഞ്ഞപ്പടയുടെ മുന്നേറ്റത്തിന് വേഗം കൂടുമെന്നുറപ്പ്.
