ഐപിഎല്‍ കമന്‍റേറ്റര്‍മാരുടെ പട്ടികയില്‍ നിന്ന് ഹര്‍ഷാ ഭോഗ്‍ലെയെ ഒഴിവാക്കിയത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. എന്നാല്‍ ഭോഗ്‍ലെക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍ പരാതി നല്‍കിയോ എന്ന ചോദ്യത്തില്‍ നിന്ന് താക്കൂര്‍ ഒഴിഞ്ഞുമാറി.

ഐപിഎല്‍ കമന്‍റേറ്റര്‍മാരുടെ പട്ടികയില്‍ നിന്ന് ഹര്‍ഷാ ഭോഗ്‍ലെയെ ഒഴിവാക്കി ഒരാഴ്ചയ്‌ക്ക് ശേഷം ആദ്യമായാണ് ബിസിസിഐ നേതൃത്വം പ്രതികരിക്കുന്നത്. പുതിയ ആളുകളെ പരീക്ഷിക്കാനാണ് ഭോഗ്‍ലെയെ മാറ്റിയതെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു

രവി ശാസ്‌ത്രിക്ക് പകരം വിദേശ പരിശീലകന്‍ തന്നെ വേണമെന്ന് ബിസിസിഐക്ക് നിര്‍ബന്ധമില്ല. ഇന്ത്യ അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 17 ടെസ്റ്റുകള്‍ കളിക്കുന്നത് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുമ്പോള്‍ ബോര്‍ഡ് പരിഗണിക്കുമെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.