ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ഏറെ നാളായി കാത്തിരുന്ന വിവാഹത്തിന് സമൂഹമാധ്യമങ്ങളില്‍ ആശംസ വര്‍ഷമായിരുന്നു ഇരുവരുടെയും ആരാധകര്‍ നല്‍കിയത്.
ക്രിക്കറ്റര്‍ രോഹിത് ശര്‍മ്മയും വിരാടിന് സന്ദേശമയക്കുകയുണ്ടായി. ‘രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍..വിരാടിനായി താന്‍ ഹസ്ബന്റ് ഹാന്റ്ബുക്ക് കൈമാറാമെന്നും അനുഷ്‌കയോട് തന്റെ സര്‍നെയിം നിലനിര്‍ത്തണമെന്നു’മായിരുന്നു രോഹിതിന്റെ ട്വീറ്റ്.
രോഹിതിന്റെയും അനുഷ്‌കയുടെയും സര്‍നെയിം ശര്‍മ്മയെന്നാണ്. ഇതിനാലാണ് രോഹിത് ഇത്തരത്തില്‍ ഒരു രസകരമായ ട്വീറ്റ് ചെയ്തത്. വിവാഹത്തിരക്കുകള്‍ക്കിടയിലും രോഹിതിന്‍റെ ആശംസക്ക് അനുഷ്‌ക നന്ദി അറിയിച്ച് രംഗത്തെത്തി. രോഹിതിന്റെ ഡബിള്‍ സെഞ്ച്വിറി പ്രകടനത്തെ അഭിനന്ദിക്കാനും അനുഷ്‌ക മറന്നില്ല. 'അനുഷ്ക്ക ട്വീറ്റ് ചെയ്തു "ഹഹഹ നന്ദി, രോഹിത്! നിങ്ങളുടെ ഗംഭീരമായ ഇന്നിങ്സിന് അഭിനന്ദനങ്ങൾ." എന്നായിരുന്നു അനുഷ്കയും മറുപടി ട്വീറ്റ്.
ഡിസംബർ 11 ന് ഇറ്റലിയില്‍വെച്ചായിരുന്നു വിരാടിന്‍റെയും അനുഷ്കയുടെയും വിവാഹം. കഴിഞ്ഞ ദിവസം തന്റെ രണ്ടാം വിവാഹവാര്‍ഷിക ദിനത്തിലാണ് ഡബിള്‍ സെഞ്ച്വറിയടിച്ച് രോഹിത് കളിക്കളത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. ഹിറ്റ്മാന്‍ എന്നു വിളിപ്പേരുള്ള രോഹിതിന്റെ മൂന്നാം ഡബിള്‍ സെഞ്ച്വറിയായിരുന്നു ഇത്.
