യുവതാരങ്ങളുമായി ഇറാഖിനെതിരേ സൗഹൃദ മത്സരത്തിനിറങ്ങിയ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ലിയോണല്‍ സ്‌കലോനിയുടെ ശിക്ഷിണത്തിലറങ്ങിയ നീലപ്പടയുടെ വിജയം.
അബുദാബി: യുവതാരങ്ങളുമായി ഇറാഖിനെതിരേ സൗഹൃദ മത്സരത്തിനിറങ്ങിയ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ലിയോണല്‍ സ്‌കലോനിയുടെ ശിക്ഷിണത്തിലറങ്ങിയ നീലപ്പടയുടെ വിജയം. ലാതുറോ മാര്‍ട്ടിനെസ്, റോബര്‍ട്ടോ പെരേര, ജര്‍മന്‍ പസേല്ല, ഫ്രാങ്കോ സെര്‍വി എന്നിരാണ് അര്‍ജന്റീയുടെ ഗോളുകള്‍ നേടിയത്. ദേശീയ കുപ്പായത്തില്‍ നാല് പേരുടേയും അരങ്ങേറ്റ ഗോളായിരുന്നിത്.
ആദ്യ പകുതിയില്‍ മാര്‍ട്ടിനെസിന്റെ ഒരു ഗോളിന് മുന്നിലായിരുന്നു അര്‍ജന്റീന. ഹെഡ്ഡറിലൂടെയായിരുന്നു മാര്‍ട്ടിനെസിന്റെ ഗോള്‍. രണ്ടാം പകുതിയില്‍ അര്‍ജന്റീന ഇറാഖിന്റെ പ്രതിരോധം തരിപ്പണമാക്കി. ഡിബാലയുടെ പാസില്‍ വാറ്റ്‌ഫോര്‍ഡ് താരം പെരേര ലീഡ് രണ്ടാക്കി ഉയര്‍ത്തി.
സാല്‍വിയോയുടെ പാസില്‍ പസേല്ല മൂന്നാം ഗോളും നേടിയതോടെ ഇറാഖ് തോല്‍വി ഉറപ്പിച്ചു. ഇഞ്ചുറി ടൈമില്‍ മികച്ചൊരു സോളോ ഗോളിലൂടെ ഫ്രാങ്കോ സെര്‍വി പട്ടിക പൂര്‍ത്തിയാക്കി. അടുത്ത ചൊവ്വാഴ്ച ബ്രസീലിനെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത സഹൃദ മത്സരം. ഗോളുകള്‍ കാണാം...
