ലോകകപ്പിന് ശേഷം അര്‍ജന്‍ന്റീനയും ബ്രസീലും നാളെ കളത്തില്‍. സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ നാളെ പുലര്‍ച്ചെ അഞ്ചിന് അമേരിക്കയെയും, അര്‍ജന്റീന രാവിലെ എട്ടരയ്ക്ക് ഗ്വാട്ടിമാലയെയും നേരിടും.

ന്യൂയോര്‍ക്ക്: ലോകകപ്പിന് ശേഷം അര്‍ജന്‍ന്റീനയും ബ്രസീലും നാളെ കളത്തില്‍. സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ നാളെ പുലര്‍ച്ചെ അഞ്ചിന് അമേരിക്കയെയും, അര്‍ജന്റീന രാവിലെ എട്ടരയ്ക്ക് ഗ്വാട്ടിമാലയെയും നേരിടും. ക്യാപ്റ്റന്‍ ലിയോണല്‍ മെസി അടക്കം പ്രമുഖ താരങ്ങളില്ലാതെയാണ് അര്‍ജന്റീന ഇറങ്ങുക. നിക്കോളാസ് ടാഗ്ലിഫിയാ ടീമിനെ നയിക്കുമെന്ന് അര്‍ജന്റീന കോച്ച് ലിയോണല്‍ സ്‌കലോണി പറഞ്ഞു.

നെയ്മര്‍, ഫിര്‍മിനോ, കുടീഞ്ഞോ, വില്യന്‍, കാസിമിറോ തുടങ്ങിയ പ്രമുഖ താരങ്ങളെ എല്ലാം ഉള്‍പ്പെടുത്തിയാണ് ബ്രസീല്‍ അമേരിക്കയെ നേരിടുക. ബ്രസീലിന്റെ 
ലോകകപ്പ് ടീമില്‍ കോച്ച് ടിറ്റെ കാര്യമായ അഴിച്ചുപണി നടത്തിയിട്ടില്ല. ബ്രസീല്‍ ടീമിലെ പതിനേഴ് താരങ്ങള്‍ യൂറോപ്യന്‍ ലീഗില്‍ കളിക്കുന്നവരാണ്. 

റെനാറ്റോ അഗസ്റ്റോ ചൈനീസ് ലീഗില്‍ കളിക്കുന്ന താരവും. മറ്റ് മത്സരങ്ങളില്‍ ഉറൂഗ്വേ, മെക്‌സിക്കോയെയും കൊളിംബിയ, വെനസ്വേലയെയും നേരിടും.