ഒഡീഷയില്‍ നടക്കുന്ന ഹോക്കി ലോകകപ്പ് പൂള്‍ എയില്‍ അര്‍ജന്റീനയ്ക്കും ന്യൂസിലന്‍ഡിനും വിജയം. ത്രില്ലറില്‍ അര്‍ജന്റീന മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് സ്‌പെയ്‌നിനെ തോല്‍പ്പിച്ചു. ന്യൂസിലന്‍ഡ് 2-1ന് ഫ്രാന്‍സിനെ മറികടന്നു.

ഭുവനേശ്വര്‍: ഒഡീഷയില്‍ നടക്കുന്ന ഹോക്കി ലോകകപ്പ് പൂള്‍ എയില്‍ അര്‍ജന്റീനയ്ക്കും ന്യൂസിലന്‍ഡിനും വിജയം. ത്രില്ലറില്‍ അര്‍ജന്റീന മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് സ്‌പെയ്‌നിനെ തോല്‍പ്പിച്ചു. ന്യൂസിലന്‍ഡ് 2-1ന് ഫ്രാന്‍സിനെ മറികടന്നു.

അര്‍ജന്റീനക്കെതിരെ, സ്‌പെയ്ന്‍ രണ്ട് തവണ ലീഡ് നേടിയ ശേഷമാണ് തോല്‍വി വഴങ്ങിയത്. അര്‍ജന്റീനയ്ക്ക് വേണ്ടി അഗസ്റ്റിന്‍ മാസില്ലി, ഗൊണ്‍സാലോ പെയിലാട്ട് എന്നിവരുടെ രണ്ട് ഗോളുകളാണ് അര്‍ജന്റീനയക്ക് വിജയം സമ്മാനിച്ചത്. എന്റിക്കേ ഗാണ്‍സാലസ്, ജോസെപ് റോമെയു, വിസെന്‍സ് റൂയിസ് എന്നിവര്‍ സ്‌പെയ്‌നിനായി ഗോള്‍ നടക്കി.

കെയിന്‍ റസ്സല്‍, സ്റ്റീഫന്‍ ജെന്നെസ് എന്നിവരുടെ ഗോളുകളാണ് ന്യൂസിലന്‍ഡിന് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് കിവീസ് ഒരു ഗോള്‍ വഴങ്ങിയത്. വിക്റ്റര്‍ ചാര്‍ലറ്റിന്റെ വകയായിരുന്നു ഫ്രാന്‍സിന്റെ ഗോള്‍.