Asianet News MalayalamAsianet News Malayalam

അര്‍ജന്റീന ടീമില്‍ കൂട്ട വിരമിക്കല്‍

argentina faces more retirement after messi shock
Author
First Published Jun 27, 2016, 8:17 AM IST

കോപ്പയിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ അര്‍ജന്റീന ഫുട്ബോള്‍ ടീമില്‍ കൂട്ട വിരമിക്കല്‍. മെസ്സിക്കൊപ്പം ഹവിയര്‍ മഷറാനോ എന്നിവരാണ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ബൂട്ടഴിച്ചത്. ഇതു കൂടാതെ മറ്റു ചില താരങ്ങളും വിരമിക്കലിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. സെര്‍ജിയോ അഗ്യൂറോയാണ് കൂടുതല്‍ വിരമിക്കലുണ്ടാകുമെന്ന് സൂചന നല്‍കിയത്. ഒരു അഭിമുഖത്തിലാണ് അഗ്യൂറോ ഇക്കാര്യം പറഞ്ഞത്. താനും വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് അഗ്യൂറോ പറയുന്നു. പ്രതിരോധ താരമായ മഷറാനോയും സ്‌ട്രൈക്കറായ അഗ്യൂറോയും ഷൂട്ടൗട്ടില്‍ ഗോള്‍ നേടിയിരുന്നു. മാറഡോണയുടെ മരുമകനും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമാണ് സെര്‍ജിയോ അഗ്യൂറോ. തോല്‍വിയില്‍ മെസ്സിയെ കുറ്റപ്പെടുത്തരുതെന്നും ഇത്രയും ഹൃദയഭേദകമായ അവസ്ഥയില്‍ മെസ്സിയെ കണ്ടിട്ടില്ലെന്നും അഗ്യൂറോ പറഞ്ഞു. പെനാല്‍റ്റി ഷൂട്ടൗട്ട് എപ്പോഴും ഭാഗ്യത്തിന്റെ കളിയാണ്. എപ്പോഴും അത് അനുകൂലമാകണമെന്നില്ല. തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു. അതുകൊണ്ടുതന്നെയാണ് ഫൈനലിലെത്തിയത്. ജയിക്കേണ്ട കളിയാണ് കളിച്ചത്. പക്ഷെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഭാഗ്യം എതിരായിരുന്നുവെന്നും അഗ്യൂറോ പറഞ്ഞു. ഇസിക്വല്‍ ലാവെസി, എയ്‌ഞ്ചല്‍ ഡി മരിയ, ഗോളി സെര്‍ജിയോ റൊമേറോ എന്നിവരും ദേശീയ ടീമില്‍നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios