ഒരു വികാരവുമില്ലാത്ത താരമെന്നാണ് ആരാധിക പരസ്യമായി മെസിക്കുറിച്ച് പറഞ്ഞത്. എന്നാല്‍, ഇത് ശ്രദ്ധിക്കാതെ കാത്തുനിന്ന ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതില്‍ മെസി വ്യാപൃതനായി

ബാഴ്സലോണ: അര്‍ജന്‍റീനയുടെയും ബാഴ്സലോണയുടെയും സൂപ്പര്‍താരം ലിയോണല്‍ മെസിയെ പരസ്യമായി അധിക്ഷേപിച്ച് ആരാധിക. കഴിഞ്ഞ ദിവസത്തെ ലാ ലിഗ മത്സരത്തിന് ശേഷമാണ് സംഭവം. കളി കഴിഞ്ഞ് പുറത്തിറങ്ങിയ മെസി വിമാനത്താവളത്തില്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുകയായിരുന്നു.

ഇതിനിടെയാണ് ആരാധിക ഫേസ്ബുക്ക് ലെെവിലൂടെ ചീത്ത വിളിച്ചത്. ഒരു വികാരവുമില്ലാത്ത താരമെന്നാണ് ആരാധിക പരസ്യമായി മെസിക്കുറിച്ച് പറഞ്ഞത്. എന്നാല്‍, ഇത് ശ്രദ്ധിക്കാതെ കാത്തുനിന്ന ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതില്‍ മെസി വ്യാപൃതനായി. തന്‍റെ കുട്ടി ആരാധകനൊപ്പം സെല്‍ഫിയുമെടുത്താണ് താരം മടങ്ങിയത്.

മെസിയുടെ ആദ്യകാല ക്ലബ്ബായ ന്യൂവല്‍ ഓള്‍ഡ് ബോയ്‍സിന്‍റെ റെെവല്‍ ക്ലബ്ബായ റൊസാരിയോ സെന്‍ട്രലിന്‍റെ ആരാധികയാണ് മെസി അധിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. റൊസാരിയോ സെന്‍ട്രലിന്‍റെ ജേഴ്സിയില്‍ ഓട്ടോഗ്രാഫ് നല്‍കാന്‍ വിസമ്മതിച്ചതാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് മെസി ആരാധകര്‍ പറയുന്നത്.

വീഡിയോ കാണാം...

Scroll to load tweet…