പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗ്വാട്ടിമാല, കൊളംബിയ എന്നിവര്‍ക്കെതിരേ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിനെ ഉടന്‍ പ്രഖ്യാപിക്കും.
ബ്യൂണസ് ഐറിസ്: പുതിയ അര്‍ജന്റൈന്‍ ദേശീയ ടീമിനെ വാര്‍ത്തൊരുക്കാനൊരുങ്ങി പരിശീലക സംഘം. ഇടക്കാല പരീശീലകരായി സ്ഥാനമേറ്റെടുത്ത ലിയോണല്‍ സ്‌കലോണിയേയും പാബ്ലോ ഐമറേയും ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യവും ഇത് തന്നെ.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗ്വാട്ടിമാല, കൊളംബിയ എന്നിവര്‍ക്കെതിരേ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. കൂടുതല്‍ യുവതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താനാണ് കോച്ചിങ് യൂണിറ്റിന്റേയും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റേയും തീരുമാനം.
ഇന്റര്‍മിലാന്‍ താരങ്ങളായ ലൊട്ടാരോ മാര്‍ട്ടിനെസ്, മൗറോ ഇക്കാര്‍ഡി, പൗളോ ഡിബാല എന്നിവരെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ തന്നെ കളിപ്പിക്കും. പിഎസ്ജിയുടെ മധ്യനിരതാരം ജിയോവാനി സെല്‍സോയേയും ഇവര്‍ക്കൊപ്പം ഉള്‍പ്പെടുത്തും.
സെര്‍ജിയോ റൊമേറോയ്ക്ക് പകരം ഗോള്‍ കീപ്പര്‍ സ്ഥാനത്തേക്ക് ഫ്രാങ്കോ അര്‍മാനിയേയും പരിഗണിക്കും. ഇവര്‍ക്കൊപ്പം ഒരുപാട് യുവതാരങ്ങള്‍ ടീമിലെത്താനും സാധ്യതയേറെ.
