മെസിയില്ലാതെ ബ്രസീലിനെ കച്ചകെട്ടിക്കാനാകും: അര്‍ജന്‍റീനന്‍ താരം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 16, Oct 2018, 6:30 PM IST
Argentina Have to Beat Brazil without messi says Romero
Highlights

ഇന്ന് ബ്രസീലിനെ അര്‍ജന്‍റീന നേരിടുമ്പോള്‍ സൂപ്പര്‍താരം ലിയോണല്‍ മെസിയുടെ അസാന്നിധ്യമാണ് ശ്രദ്ധേയം. എന്നാല്‍ മെസിയില്ലെങ്കിലും ബ്രസീലിനെ വീഴ്‌ത്താനാകുമെന്ന് പറഞ്ഞിരിക്കുകയാണ് അര്‍ജന്‍റീനന്‍ സഹതാരം...

ജിദ്ദ: ലോക കാത്തിരിക്കുന്ന ഫുട്ബോള്‍ ക്ലാസിക്കില്‍ മെസിയുടെ അസാന്നിധ്യത്തിലും ബ്രസീലിനെ തോല്‍പിക്കുമെന്ന് അര്‍ജന്‍റീനന്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമീറോ. സൗഹൃദമത്സരത്തില്‍ മെസിയുണ്ടാകണമായിരുന്നു എന്ന് ആഗ്രഹിക്കുന്നു. മെസിയുണ്ടായിരുന്നെങ്കില്‍ അത് ടീമിന്‍റെ ശക്തി കൂട്ടുമായിരുന്നതായും റൊമീറോ പറഞ്ഞു. 

'ലോകകപ്പിന് ശേഷം മെസിയുമായി സംസാരിച്ചിട്ടില്ല. മെസിയുടെ അസാന്നിധ്യം താല്‍ക്കാലികം മാത്രമാണ് എന്നാണ് വിശ്വാസം. മെസി വിശ്രമമെടുക്കുന്നു എന്നാണ് പ്രതീക്ഷ. ബ്രസീലിനെതിരെ സൗഹൃദമത്സരത്തിലാണെങ്കിലും തങ്ങളുടെ ശൈലിയില്‍ ജയിക്കാനായാണ് കളിക്കുന്നത്. ജയിക്കാന്‍ മാത്രമാണ് പരിശീലകന്‍ പറഞ്ഞിട്ടുള്ളത്. പുതിയ താരങ്ങളുടെ സംഘമാണെങ്കിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് റൊമീറോ പറയുന്നു.

മെസിക്കൊപ്പം, അഗ്യൂറോ, ഹിഗ്വെന്‍, ഡി മരിയ എന്നീ സൂപ്പര്‍ താരങ്ങളില്ലാതെയാണ് അര്‍ജന്‍റീന ബ്രസീലിനെ നേരിടുക. ഗോളി റൊമീറോ പരിക്കിനെ തുടര്‍ന്ന് ആഴ്‌ച്ചകള്‍ക്ക് ശേഷമാണ് വീണ്ടും കളിക്കാനിറങ്ങുന്നത്. ജിദ്ദയില്‍ രാത്രി 11.30നാണ് പോരാട്ടം. ഫിഫയുടെ കണക്കനുസരിച്ച് അത് 105-ാം തവണയാണ് ലാറ്റിനമേരിക്കന്‍ ശക്തികള്‍ നേര്‍ക്കുനേര്‍ വരുന്നത്. 

loader