മെസിയില്ലാത്ത മത്സരത്തെ കുറിച്ച് അര്‍ജന്‍റീനന്‍ താരം . ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന സൗഹൃദമത്സരത്തിന് മുന്‍പ് ബ്രസീലിന് മുന്നറിയിപ്പുമായി ഇക്കാര്‍ഡി. ബ്രസീലിനെതിരായ പോരാട്ടം ഒരിക്കലും സൗഹൃദമത്സരമല്ലെന്ന്...
റിയാദ്: ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന സൗഹൃദമത്സരത്തിന് മുന്‍പ് ബ്രസീലിന് മുന്നറിയിപ്പുമായി അര്‍ജന്‍റീനന്‍ താരം ഇക്കാര്‍ഡി. ബ്രസീലിനെതിരായ പോരാട്ടം ഒരിക്കലും സൗഹൃദമത്സരമല്ലെന്ന് ഇക്കാര്‍ഡി വ്യക്തമാക്കി.
'ബ്രസീലിനെതിരായ മത്സരം എപ്പോഴും ആകാംക്ഷയുണ്ടാക്കുന്നതാണ്. അവസാന സൗഹൃദമത്സരത്തില്‍ കൊളംബിയക്കെതിരെ നന്നായി കളിച്ചു. എന്നാല്‍ ബ്രസീലിനെതിരെ അതു മതിയാവില്ല. ഇതിനപ്പുറം, മൈതാനത്ത് ഒരുതരത്തിലും സൗഹൃദമുണ്ടാവില്ല. ഒരിക്കലും അതങ്ങനെയല്ല. പുതിയ തലമുറയ്ക്ക് വേണ്ടി ചിലത് ചെയ്യാന്‍ തങ്ങള്‍ തയ്യാറായിക്കഴിഞ്ഞതായി' ഇന്‍റര്‍ നായകന്‍ കൂടിയായ ഇക്കാര്‍ഡി പറഞ്ഞു.
ഞാന്‍ നന്നായി കളിക്കുന്നുണ്ട്. മികച്ച ഫോമിലാണ് ഇക്കുറി കളിക്കാനെത്തുന്നത്. ടീം ഒന്നാകെ മത്സരത്തിന് തയ്യാറെടുത്തതായും ഇക്കാര്‍ഡി വ്യക്തമാക്കി. എന്നാല്‍ നാളെ നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍താരം മെസിയില്ലാതെയാണ് അര്‍ജന്‍റീന കളിക്കാനിറങ്ങുന്നത്.
