അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം ലിയാന്‍ഡ്രോ പരഡേസ് വിവാദത്തില്‍. റഷ്യന്‍ ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ മനപൂര്‍വം ചുവപ്പ് കാര്‍ഡ് വാങ്ങിയെന്നാണ് ആരോപണം. ഇത് വിവാദത്തിലാവുകയും ചെയ്തു.
മോസ്‌കോ: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം ലിയാന്‍ഡ്രോ പരഡേസ് വിവാദത്തില്‍. റഷ്യന്‍ ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ മനപൂര്‍വം ചുവപ്പ് കാര്‍ഡ് വാങ്ങിയെന്നാണ് ആരോപണം. ഇത് വിവാദത്തിലാവുകയും ചെയ്തു. കോപ ലിബര്‍ട്ടഡോസ് ഫൈനല്‍ നേരില്‍ കാണാന്‍ വേണ്ടി താരം മനപൂര്‍വം ചുവപ്പ് കാര്‍ഡ് മേടിക്കുകയായിരുന്നുവെന്നാണ് താരത്തിനെതിരേ ഉയര്‍ന്ന ആരോപണം.
മുന്‍ ബൊക്ക ജൂനിയേഴ്‌സ് താരം കൂടിയായ പരഡേസിന് കഴിഞ്ഞ മത്സരത്തിലാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ഗ്രോസ്‌നിയുമായി നടന്ന മത്സരത്തിന്റെ എണ്‍പത്തിമൂന്നാം മിനുട്ടിലാണ് താരം ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തായത്. ഇതോടെ വരുന്ന മത്സരത്തില്‍ കളിക്കാന്‍ കഴിയാതെ വന്നു. ബൊക്ക ജൂനിയേഴ്‌സ് - റിവര്‍പ്ലേറ്റ് ഫൈനല്‍ കാണാനായി താരം മനപൂര്‍വം ചുവപ്പ് കാര്‍്ഡ് വാങ്ങുകയായിരുന്നുവെന്ന് ഒരു കൂട്ടം ആരാധകര്‍ പറയുന്നു.
എന്നാല്‍ ആരോപണം താരം നിഷേധിച്ചു. മനപൂര്‍വ്വം ചുവപ്പുകാര്‍ഡ് വാങ്ങുകയെന്നത് താനൊരിക്കലും ചെയ്യാത്ത കാര്യമാണെന്നും ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അസംബന്ധമാണെന്നും താരം പറഞ്ഞു. ഫൈനലിന്റെ സമയങ്ങളിലായി താന്‍ അര്‍ജന്റീനയില്‍ പോകുന്നുണ്ടെങ്കിലും കോപ ലിബര്‍ട്ടഡോസ് ഫൈനല്‍ കാണുന്ന കാര്യം ഉറപ്പില്ലെന്ന് പരഡസ് അറിയിച്ചു. ഇക്കാര്യങ്ങള്‍ താന്‍ ക്ലബ് നേതൃത്വത്തെ ബോധിപ്പിച്ചതാണെന്നും താരം പറഞ്ഞു.
