മലപ്പുറത്തെ കുട്ടികള്‍ക്ക് ഫുട്‌ബോളിന്റെ തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ അര്‍ജന്റീനയില്‍നിന്നുള്ള പരിശീലകരും. വേക് അപ്പ് ഫുട്‌ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം. 100 കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.  ഹോസെ ചെര്‍മോണ്ട്, ഫഗുണ്ടോ റോഡ്രിഗസ് എന്നിവരാണ് കുട്ടികള്‍ക്ക്  പരിശീലനം നല്‍കുക.

മലപ്പുറം: മലപ്പുറത്തെ കുട്ടികള്‍ക്ക് ഫുട്‌ബോളിന്റെ തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ അര്‍ജന്റീനയില്‍നിന്നുള്ള പരിശീലകരും. വേക് അപ്പ് ഫുട്‌ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം. 100 കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. ഹോസെ ചെര്‍മോണ്ട്, ഫഗുണ്ടോ റോഡ്രിഗസ് എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുക. വേക്ക് അക്കാഡമിയുടെ പ്രധാന പരിശീലകന്‍ ഷാജറുദ്ദീനും കൂടെയുണ്ട്. 

മറഡോണയുടേയും മെസിയുടേയും നാട്ടില്‍നിന്നെത്തിയ ഫഗുണ്ടോ റോഡ്രിഗസും ഹോസെ ചെര്‍മോണ്ടും. യുവേഫ ബി ലൈസന്‍സ് നേടിയ പരിശീലകരാണ്. നാല് വയസ് മുതല്‍ 13 വരെയും 14 മുതല്‍ 18 വയസ് വരെയുമുള്ള രണ്ട് ബാച്ചുകളായി കുട്ടികളെ തിരിച്ചാണ് പരിശീലനം നല്‍കുന്നത്. 

കാല്‍പ്പന്ത് കളിയുടെ ലാറ്റിനമേരിക്കന്‍ പെരുമ പഠിക്കാന്‍ ഇവര്‍ക്ക് കീഴിലുള്ളത് 100 കുട്ടികള്‍. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് നിലവില്‍ പരിശീലനം. ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വേക് അപ്പ് അക്കാദമി.