ആഭ്യന്തര ക്രിക്കറ്റില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ വിക്കറ്റ് മഴ. ഗുജറാത്തിനെതിരെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതിന് പിന്നാലെ മാജിക്കല്‍ സ്‌പെല്ലുമായി സച്ചിന്‍റെ പുത്രന്‍...
മുംബൈ: ആഭ്യന്തര അണ്ടര്‍ 19 ഏകദിന ടൂര്‍ണമെന്‍റായ വിനു മങ്കാദ് ട്രോഫിയിലെ സൂപ്പര്‍ സ്റ്റാറുകളിലൊന്ന് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറാണ്. ടൂര്‍ണമെന്‍റില്‍ മുംബൈ താരം തകര്‍പ്പന്‍ ഫോമിലാണ് എന്നതുന്നെ കാരണം. ഈ മാസാദ്യം ഗുജറാത്തിനെതിരെ 30 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത് പിന്നാലെ വീണ്ടും ഇടംകൈയന്‍ പേസറായ അര്‍ജുന്‍ പന്തുകൊണ്ട് വിനാശകാരിയായി.
ആസാമിനെതിരായ മത്സരത്തില്‍ കഴിഞ്ഞ ദിവസം അര്‍ജുന്‍ ഏഴ് ഓവറില്‍ വെറും 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ആദ്യ ബാറ്റ് ചെയ്ത ആസാമിന്‍റെ ഓപ്പണര്‍ ഡാനിഷ് അഹമ്മദിനെ ഒരു റണ്ണിന് ആദ്യ സ്‌പെല്ലില്‍ അര്‍ജുന്‍ മടക്കി. രണ്ടാം സ്‌പെല്ലില്‍ വാലറ്റക്കാരായ ഋഷികേശ് ബോറ, റിതുരാജ് ബിശ്വാസ് എന്നിവരെയും അര്‍ജുന്‍ പുറത്താക്കി. മത്സരത്തില്‍ മുംബൈ 10 വിക്കറ്റിന് വിജയിച്ചു.
