സീസണില്‍ ഇതുവരെ കളിച്ച 6 എവേ മത്സരങ്ങളിൽ ആഴ്സനലിന്‍റെ നാലാം ജയമാണിത്. 13 കളിയിൽ 27 പോയിന്‍റുളള ആഴ്സനല്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സനലിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിന് ബോൺമൗത്തിനെ ആഴ്സനല്‍ തോൽപ്പിച്ചു. തോൽവിയറിയാതെ തുടര്‍ച്ചയായി 17 മത്സരങ്ങള്‍ എന്ന നേട്ടവും പീരങ്കിപ്പട സ്വന്തമാക്കി. 

30 ാം മിനിറ്റില്‍ ലെര്‍മയുടെ സെൽഫ്ഗോളിലൂടെ ആഴ്സനല്‍ ലീഡ് നേടി. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിൽ ജോഷ് കിംഗ് ബോൺമൗത്തിനെ ഒപ്പമെത്തിച്ചു. 67 ാം മിനിറ്റില്‍ ഔബമയാങ് ആഴ്സനലിന്‍റെ വിജയഗോള്‍ കണ്ടെത്തി. സീസണില്‍ ഔബമയാങിന്‍റെ എട്ടാം ഗോളാണിത്.

സീസണിലെ 6 എവേ മത്സരങ്ങളിൽ ആഴ്സനലിന്‍റെ നാലാം ജയമാണിത്. 13 കളിയിൽ 27 പോയിന്‍റുളള ആഴ്സനല്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. അടുത്ത ഞായറാഴ്ച ടോട്ടനത്തിനെതിരെ ആണ് ലീഗില്‍ ആഴ്സനലിന്‍റെ അടുത്ത മത്സരം. 35 പോയിന്‍റുളള മാഞ്ചസ്റ്റര്‍ സിറ്റി ആണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.