ഇതിഹാസ പരിശീലകന്‍ ആഴ്സീന്‍ വെംഗര്‍ തിരിച്ചെത്തുന്നു. ജനുവരിയിൽ ഏതെങ്കിലും ക്ലബ്ബിന്‍റെ ചുമതലയേറ്റെടുക്കുമെന്ന് വെംഗര്‍...

ആഴ്‌സണല്‍: ആഴ്സീന്‍ വെംഗര്‍ ഫുട്ബോള്‍ പരിശീലനത്തിലേക്ക് തിരിച്ചുവരുന്നു. ജനുവരിയിൽ ഏതെങ്കിലും ക്ലബ്ബിന്‍റെ ചുമതലയേറ്റെടുക്കുമെന്ന് വെംഗര്‍ അറിയിച്ചു. എന്നാല്‍ ഏതെങ്കിലും ക്ലബ്ബിലാകുമോ അതോ ദേശീയ ടീമിന്‍റെ പരിശീലക പദവിയാകുമോ ഏറ്റെടുക്കുക എന്ന് പറയാനാകില്ലെന്നും വെംഗര്‍ വ്യക്തമാക്കി. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്ഷണം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ വെംഗര്‍ ബയേൺ മ്യൂണിക്ക് പരിശീലകനാകില്ലെന്നും വ്യക്തമാക്കി. 1996ൽ ആഴ്സനലിലെത്തിയ വെംഗര്‍ 22 ദീര്‍ഘ വര്‍ഷങ്ങള്‍ ക്ലബ്ബില്‍ പരിശീലകനായ ശേഷം കഴിഞ്ഞ സീസണിന് ഒടുവിലാണ് സ്ഥാനം ഒഴിഞ്ഞത്.