അഡ്‌ലെയ്‍ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിവസവും ആറു വിക്കറ്റും ശേഷിക്കെ പരമ്പരയില്‍ ഒപ്പമെത്താന്‍ ഇംഗ്ലണ്ടിന് വേണ്ടത് 178 റണ്‍സ്. ഓസീസിന് 2-0 ലീഡെടുക്കാന്‍ വേണ്ടത് ആറ് വിക്കറ്റും. 67 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ ജോ റൂട്ടിലാണ് ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകള്‍. സ്കോര്‍ ഓസ്ട്രേലിയ 442/8,138, ഇംഗ്ളണ്ട് 227, 176/4.
ഓസീസിന്റെ രണ്ടാം ഇന്നിംഗ്സ് 138 റണ്‍സില്‍ ഒതുക്കിയ ജെയിംസ് ആന്‍ഡേഴ്സണാണ് ഇംഗ്ലണ്ടിനായി വിജയഴി തുറന്നത്. 20 റണ്‍സ് വീതമെടുത്ത ഉസ്മാന്‍ ഖവാജയും മിച്ചല്‍ സറ്റാര്‍ക്കുമാണ് ഓസീസ് രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍മാര്‍. ജയിക്കാന്‍ 354 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. കുക്കും സ്റ്റോണ്‍മാനും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്ത
എന്നാല്‍ ഇരുവരും അടുത്തടുത്ത് വീണതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. നാലാം വിക്കറ്റില്‍ മലനുമൊത്ത് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത റൂട്ട് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കി. 29 റണ്‍സെടുത്ത മലനെ കമിന്‍സ് വീഴ്ത്തിയതോടെ നൈറ്റ് വാച്ച്‌മാനായി ക്രീസിലെത്തി ക്രിസ് വോക്സ് ആണ് റൂട്ടിന് ക്രീസില്‍ കൂട്ട്.
