ദില്ലി: ക്രിക്കറ്റ് താരങ്ങള്‍ കളിയിലൂടെയും പരസ്യങ്ങളിലൂടെയും ധാരാളം പണം സമ്പാദിക്കുന്നവരാണ്. ഇങ്ങനെ സമ്പാദിക്കുന്ന പണം ധൂര്‍ത്തടിച്ച് കളയുന്നവരുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ പിശുക്കന്‍ ആരായിരിക്കും. യുവരാജ് സിംഗ് ഒരിക്കല്‍ പറഞ്ഞത് അത് ആശിഷ് നെഹ്റയാണെന്നായിരുന്നു. ഇത് സാധൂകരിക്കാന്‍ നിരവധി കഥകളും യുവി പറഞ്ഞിരുന്നു.
എന്നാല്‍ യഥാര്‍ഥ പിശുക്കന്‍ ആരാണെന്ന് നെഹ്റ ഇപ്പോള്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഗൗരവ് കപൂറിനോട് വെളിപ്പെടുത്തിയിരിക്കുകയാണ്. അത് യുവി തന്നെയാണെന്നാണ് നെഹ്റയുടെ വെളിപ്പെടുത്തല്‍. പിശുക്കുന്നതിലുള്ള കുറ്റബോധം കൊണ്ടാണ് യുവരാജ് തന്റെ പേര് പറഞ്ഞതെന്നും കുറ്റം ചെയ്തവാരായിരിക്കും എപ്പോഴും ആദ്യം പ്രതിരോധവുമായി രംഗത്തിറങ്ങുകയെന്നും തമാശയായി നെഹ്റ പറഞ്ഞു.

