Asianet News MalayalamAsianet News Malayalam

കുട്ടികോലിയോടൊപ്പമുള്ള ആ പഴയ ചിത്രം വൈറലായതിന് പിന്നില്‍- നെഹ്‌റ പറയുന്നു

Ashish Nehra reveals why his picture with young Virat Kohli went viral
Author
First Published Nov 1, 2017, 11:20 PM IST

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇടംകൈയന്‍ ബൗളര്‍ ആശിഷ് നെഹ്‌റയില്‍ നിന്ന് സമ്മാനം സ്വീകരിച്ച പതിനഞ്ച് കാരന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ വിടവാങ്ങല്‍ മത്സരത്തില്‍ ടീമിന്റെ നായകനായി.  എന്നാല്‍ ആ ചരിത്രമൊന്നുമല്ല ഇന്ന് നെഹ്‌റയ്ക്ക് പറയാനുള്ളത്. തന്‍ സമ്മാനം നല്‍കുന്ന ആ പഴയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നിലെ കാരണമാണ്.

താന്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ല, അതുകൊണ്ട് തന്നെ ആ ചിത്രം വൈറലായത് തന്റെ പ്രധാന്യം കൊണ്ടുമല്ല. അത് ഇന്ന് വൈറലാകുന്നുവെങ്കില്‍ അതിന് പിന്നില്‍ ഒരു കാരണമേ ഉള്ളൂ..സമ്മാനം വാങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്ത ആ പതിനഞ്ചുകാരന്‍ ഇന്ന് എവിടെ നില്‍ക്കുന്നു എന്നത് മാത്രമാണത്- നെഹ്‌റ പറയുന്നു.

13 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആ ചിത്രമെടുത്തത് അത് അന്നും അവിടെ തന്നെയുണ്ടായിരുന്നു. ആരും ശ്രദ്ധിച്ചില്ല. അന്നും ഞാന്‍ കളിക്കുന്നുണ്ട്. കോലിക്ക് പകരം മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ആ ചിത്രം അത്രയധികം സ്വീകരിക്കപ്പെടുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലാന്‍ഡുമായി നടന്ന ആദ്യ ടി ട്വന്റിയോടെ 18 വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതത്തിന് വിരാമമിട്ടിരിക്കുകയാണ് നെഹ്‌റ. 2001ലാണ് നെഹ്‌റയുടെ അരങ്ങേറ്റം. 144 ഏകദിനങ്ങളില്‍ നിന്ന് 157 വിക്കറ്റുകളാണ് നെഹ്‌റ നേടിയത്.
 

Follow Us:
Download App:
  • android
  • ios