മുംബൈ: സിയറ്റ് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ആര്‍ അശ്വിന്. കഴിഞ്ഞ 12 മാസത്തിനിടെ 99 വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് അശ്വിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അശ്വിന്റെ ബൗളിംഗ് മികവില്‍ ഇന്ത്യ അവസാനം കളിച്ച 13 ടെസ്റ്റില്‍ പത്തിലും ഇന്ത്യ ജയിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ സുനില്‍ ഗാവസ്‌കര്‍ പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യയുടെ അണ്ടര്‍ 19 താരം ശുഭ്മാന്‍ ഗില്‍ ആണ് മികച്ച യുവതാരം.