ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 32 റണ്‍സെന്ന നിലയിലാണ്.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഒമ്പതോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെന്ന നിലയിലാണ്.

Add Asianetnews as a Preferred SourcegooglePreferred

26 റണ്‍സുമായി മൊഹമ്മദ് ഷെഹ്സാദും 16 റണ്ണുമായി ഇഷാനുള്ളയുമാണ് ക്രീസില്‍. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റതിനാല്‍ ഈ കളി ജയിക്കേണ്ടത് ലങ്കക്ക് അനിവാര്യമാണ്. അഫ്ഗാനെതിരെ തോറ്റാല്‍ സെമി കാണാതെ പുറത്താകുമെന്ന നാണക്കേടാണ് ലങ്കയെ കാത്തിരിക്കുന്നത്.

ബംഗ്ലേദേശിനോട് തോറ്റ ടീമില്‍ മൂന്ന് മാറ്റവുമായാണ് ലങ്ക ഇറങ്ങിയത്. സുരങ്ക ലക്മലിന് പകരം ദുഷ്മന്ത ചമീരയും അമില അപോണ്‍സോക്ക് പകരം അഖില ധനഞ്ജയയും ദില്‍റുവാന്‍ പെരേരക്ക് പകരം ഷെഹ്സാന്‍ ജയസൂര്യയും ലങ്കയുടെ അന്തിമ ഇലവനിലെത്തി.