ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഷക്കീബ് അല്‍ ഹസനെ പുറത്താനുള്ള തന്ത്രം മെനഞ്ഞത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയോ. ആ തന്ത്രത്തിന് പിന്നില്‍ ധോണിയാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഐപിഎല്ലില്‍ ധോണിയുടെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സും രോഹിത്തിന്റെ നായകമികവിനെ പ്രകീര്‍ത്തിച്ച് മുംബൈ ഇന്ത്യന്‍സും രംഗത്തെത്തി. 

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഷക്കീബ് അല്‍ ഹസനെ പുറത്താനുള്ള തന്ത്രം മെനഞ്ഞത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയോ. ആ തന്ത്രത്തിന് പിന്നില്‍ ധോണിയാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഐപിഎല്ലില്‍ ധോണിയുടെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സും രോഹിത്തിന്റെ നായകമികവിനെ പ്രകീര്‍ത്തിച്ച് മുംബൈ ഇന്ത്യന്‍സും രംഗത്തെത്തി.

Scroll to load tweet…

ഓപ്പണര്‍മാരെ നഷ്ടമായി ബംഗ്ലാദേശ് തകര്‍ച്ചയെ നേരിടുമ്പോഴാണ് ഷക്കീബ് ക്രീസിലെത്തിയത്. ബൗളിംഗ് മാറ്റമായി എത്തിയ രവീന്ദ്ര ജഡേജയെ സ്ക്വയര്‍ ലെഗ്ഗിലൂടെ നേടിയ രണ്ട് ബൗണ്ടറികളോടെ ഷക്കീബ് വരവേറ്റതോടെ രോഹിത്തിന് സമീപമെത്തി ധോണി എന്തോ പറഞ്ഞു. ഉടന്‍ ഒഴിഞ്ഞുകിടന്ന ഷോര്‍ട്ട് സ്ക്വയര്‍ ലെഗ്ഗിലേക്ക് രോഹിത് സ്ലിപ്പിലുണ്ടായിരുന്ന ശീഖര്‍ ധവാനെ നിയോഗിച്ചു. അടുത്ത പന്ത് അല്‍പം വേഗം കുറച്ചെറിയാനും ധോണി ജഡേജയോട് ആവശ്യപ്പെടു. ധോണി ആവശ്യപ്പെട്ടപ്പോലെ പന്തെറിഞ്ഞ ജഡേജയെ വീണ്ടും സ്വീപ് ചെയ്യാന്‍ ശ്രമിച്ച ഷക്കീബ് ധവാന് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ ആ തന്ത്രത്തിന് പിന്നില്‍ ധോണിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.

ഇതിനിടെയാണ് മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ കൂടിയായ രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവിനെ പ്രകീര്‍ത്തിച്ച് മുംബൈ ഇന്ത്യന്‍സ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതില്‍ ധോണിയുടെ പേര് പരാമര്‍ശിച്ചതുപോലുമില്ല. ഈ ട്വീറ്റിന് പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇതിന് മറുപടിയെന്നോണം മറു ട്വീറ്റിട്ടത്. വിക്കറ്റിന് പിന്നില്‍ നിന്ന് ബാറ്റ്സ്ന്മാന്റെ മനസ് വായിച്ച് തന്ത്രമൊരുക്കിയ തലയുടെ അപാരബുദ്ധിയെ പ്രകീര്‍ത്തിച്ചായിരുന്നു ട്വീറ്റ്. ആ ട്വീറ്റിലാകട്ടെ ക്യാപ്റ്റനായ രോഹിത്തിന്റെ പേര് പരാമര്‍ശിച്ചതുമില്ല. ഇതാണ് മുംബൈ-ചെന്നൈ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.