ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ നേരിടാനിറങ്ങുന്ന ഹോങ്കോംഗ് ടീമിനെ നയിക്കുന്നത് ഇന്ത്യന്‍ വംശജനായ അന്‍ഷുമാന്‍ റാത്ത്. ഒഡീഷയിലാണ് ഇരുപതുകാരനായ റാത്തിന്റെ കുടുംബവേരുകള്‍. യുകെയിലെ പഠനത്തിനുശേഷമാണ് റാത്ത് ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെ നയിക്കാനിറങ്ങുന്നത്. യുകെയിലാണ് റാത്ത് പഠിച്ചതും വളര്‍ന്നതുമെല്ലാം. കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും വിസ പ്രശ്നങ്ങള്‍ കാരണം അത് മുടങ്ങി. തുടര്‍ന്നാണ് ഹോങ്കോംഗ് ടീമിന്റെ നായകനായത്.
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ നേരിടാനിറങ്ങുന്ന ഹോങ്കോംഗ് ടീമിനെ നയിക്കുന്നത് ഇന്ത്യന്‍ വംശജനായ അന്‍ഷുമാന്‍ റാത്ത്. ഒഡീഷയിലാണ് ഇരുപതുകാരനായ റാത്തിന്റെ കുടുംബവേരുകള്‍. യുകെയിലെ പഠനത്തിനുശേഷമാണ് റാത്ത് ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെ നയിക്കാനിറങ്ങുന്നത്. യുകെയിലാണ് റാത്ത് പഠിച്ചതും വളര്‍ന്നതുമെല്ലാം. കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും വിസ പ്രശ്നങ്ങള്‍ കാരണം അത് മുടങ്ങി. തുടര്‍ന്നാണ് ഹോങ്കോംഗ് ടീമിന്റെ നായകനായത്.
മറ്റ് അസോസിയേറ്റ് രാജ്യങ്ങളും ഹോങ്കോംഗും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് ചോദിച്ചാല്‍ മറ്റ് ടീമുകളിലെ ഏഴോ എട്ടോ കളിക്കാരെങ്കിലും രാജ്യാന്തര നിലവാരമുള്ളവരാകും. എന്നാല്‍ ഹോങ്കോംഗ് ടീമിനെ എടുത്താല്‍ അത് ഒന്നോ രണ്ടോ പേരിലൊതുങ്ങുമെന്ന് റാത്ത് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തയാറുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യയില്‍ കടുത്ത മത്സരമാണെന്ന് റാത്ത് പറഞ്ഞു.
ഒഡിഷ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമെ ഇന്ത്യയിലേക്ക് വരുള്ളൂവെന്നും റാത്ത് പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചാല്‍ ന്യൂസിലന്‍ഡാകും റാത്ത് തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ള മറ്റൊരു രാജ്യം. ഹോങ്കോംഗിന്റെ എക്കാലത്തെയും വലിയ താരമായ മാര്‍ക് ചാപ്മാന്‍ ഹോങ്കേംഗിനായി കളിച്ച ശേഷം ന്യൂസിലന്‍ഡിലേക്ക് കുടിയേറി ഒടുവില്‍ കീവീസിന്റെ ദേശീയ ടീമില്‍ കളിച്ച താരമാണ്.
