Asianet News MalayalamAsianet News Malayalam

ഏഷ്യാകപ്പ് ഫൈനല്‍: ധോണിയും പുറത്ത്; ഇന്ത്യ ഭീതിയില്‍

ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനോട് അപകടം മണത്ത് ഇന്ത്യ. 67 പന്തില്‍ 36 റണ്‍സുമായി ധോണി കീഴടങ്ങിയതോടെ നീലപ്പട പ്രതിരോധത്തില്‍.

asia cup 2018 ind vs ban final live
Author
Dubai - United Arab Emirates, First Published Sep 29, 2018, 12:14 AM IST

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ശീഖര്‍ ധവാന്‍, അംബാട്ടി റായിഡു, രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്ക്, എംഎസ് ധോണി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 37 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 36 റണ്‍സെടുത്ത ധോണിയാണ് ഒടുവില്‍ പുറത്തായത്. 18 റണ്ണുമായി കേദാര്‍ ജാദവും ഒരു റണ്ണുമായി ജഡേജയുമാണ് ക്രീസില്‍.

അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് കിരിടം കൈപ്പിടിയിലൊതുക്കാന്‍ ഇനിയും 61റണ്‍സ് കൂടി വേണം. ഓപ്പണിംഗ് വിക്കറ്റില്‍ ധവാന്‍-രോഹിത് സഖ്യം 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15 റണ്‍സെടുത്ത ധവാനെ നസ്മുള്‍ ഇസ്ലാമിന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ പിടികൂടി. തൊട്ടുപിന്നാലെ മികച്ച ഫോമിലുളള അംബാട്ടി റായിഡുവിനെ(2) മടക്കി മഷ്റഫി മൊര്‍ത്താസ ഇന്ത്യയെ ഞെട്ടിച്ചു.

നാലാമനായി ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് രോഹിത്ത് മുന്നേറുന്നതിനിടെയാണ് റൂബല്‍ ഹൊസൈന്‍ ഇന്ത്യയെ ഞെട്ടിച്ചത്. റൂബലിന്റെ ഷോട്ട് ബോളില്‍ നേരത്തെ സിക്സറടിച്ച രോഹിത്തിനെ മറ്റൊരു ഷോട്ട് ബോളില്‍ റൂബല്‍ വീഴ്ത്തി. 55 പന്തില്‍ മൂന്ന് സിക്സറും മൂന്ന് ബൗണ്ടറിയും പറത്തി രോഹിത് 48 റണ്‍സെടുത്തു. ധോണിയും കാര്‍ത്തിക്കും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. സ്കോര്‍ 137ല്‍ നില്‍ക്കെ കാര്‍ത്തിക്കും(37) വീണു. മെഹ്മദുള്ളക്കായിരുന്നു വിക്കറ്റ്. പിന്നീട് പ്രതീക്ഷകള്‍ അവസാനിച്ച് 67 പന്തില്‍ 36 റണ്‍സുമായി ധോണി കീഴടങ്ങി.

 


 

Follow Us:
Download App:
  • android
  • ios