ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം യുഎഇയിലേക്ക് യാത്രതിരിച്ചു. ചെറിയ ഇടവേളയ്ക്ക് ശേഷം സീനിയര്‍ താരം...

മുംബൈ: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം യുഎഇയിലേക്ക് തിരിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എംഎസ് ധോണിയും ടീമിനൊപ്പമുണ്ട്. മുപ്പത്തിയേഴുകാരനായ ധോണി ഇംഗ്ലണ്ടിനെതിരായ ഏകദിന- ടി20 പരമ്പരകളിലാണ് അവസാനം കളിച്ചത്. ഏകദിന പരമ്പരയില്‍ ഇന്ത്യ 1-2ന് പരാജയപ്പെട്ടപ്പോള്‍ മോശം പ്രകടനം നടത്തിയ ധോണി വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മൂന്ന് മത്സരങ്ങളില്‍ 79 റണ്‍സ് മാത്രമാണ് എംഎസ്ഡി നേടിയത്. 

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

ഏഷ്യാകപ്പില്‍ സ്ഥിരം നായകന്‍ വിരാട് കോലിയില്ലാതെയാണ് ഇന്ത്യ കളിക്കുക. കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്. അതിനാല്‍ സീനിയര്‍ താരം ധോണിയുടെ സാന്നിധ്യം ടീമിന് പ്രധാനമാണ്. മനീഷ് പാണ്ഡെ, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരും പുതുമുഖം ഖലീല്‍ അഹമ്മദും ടീമിലുണ്ട്. ആറ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് സെപ്റ്റംബര്‍ 15നാണ് ആരംഭിക്കുന്നത്. ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാനും ഹോംങ്കോംഗിനും ഒപ്പമാണ് ഇന്ത്യ കളിക്കുന്നത്. 

Scroll to load tweet…
Scroll to load tweet…