ഏഷ്യാകപ്പിനായി ഇന്ത്യന്‍ താരങ്ങള്‍ ദുബായിലെത്തി. ആറ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്‍റിന് നാളെയാണ് തുടക്കമാകുക. 

ദുബായ്: നായകന്‍ രോഹിത് ശർമ്മയും എം എസ് ധോണിയും അടക്കമുള്ള ഇന്ത്യയുടെ ഏകദിന സ്പെഷ്യലിസ്റ്റ് താരങ്ങൾ ഏഷ്യാകപ്പിനായി ദുബായിലെത്തി. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമ്മയാണ് ടീം ഇന്ത്യയെ നയിക്കുക. കേദാർ ജാദവ്, യുസ്‍വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, എന്നിവരാണ് ദുബായിലേക്ക് പുറപ്പെട്ട മറ്റ് താരങ്ങൾ. 

Add Asianetnews as a Preferred SourcegooglePreferred

മറ്റ് താരങ്ങള്‍ ഇംഗ്ലണ്ടിൽ നിന്നാണ് ടീമിനൊപ്പം ചേർന്നത്. ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിന് നാളെയാണ് തുടക്കമാവുക. ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാനും ഹോംങ്കോംഗിനും ഒപ്പമാണ് ഇന്ത്യ കളിക്കുന്നത്. ചൊവ്വാഴ്ച ഹോങ്കോംഗിന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഏഴാം കിരീടമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.