ബംഗ്ലാദേശിന്റെ വിശ്വസ്തനായ ഓപ്പണറാണ് തമീം ഇക്ബാല്‍. ഈ സീസണില്‍ ബംഗ്ലാദേശിനായി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ബാറ്റ്സ്മാന്‍. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിന്റെ പ്രതീക്ഷകളും തമീമിന്റെ ബാറ്റിലായിരുന്നു. എന്നാല്‍ ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ടാം ഓവറില്‍ തന്നെ സുരംഗ ലക്മലിന്റെ കൈയില്‍ കൊണ്ട് പരിക്കേറ്റ് മടങ്ങിയപ്പോള്‍ ബംഗ്ലാദേശിന്റെ ചങ്കിടിച്ചതാണ്. 

ദുബായ്: ബംഗ്ലാദേശിന്റെ വിശ്വസ്തനായ ഓപ്പണറാണ് തമീം ഇക്ബാല്‍. ഈ സീസണില്‍ ബംഗ്ലാദേശിനായി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ബാറ്റ്സ്മാന്‍. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിന്റെ പ്രതീക്ഷകളും തമീമിന്റെ ബാറ്റിലായിരുന്നു. എന്നാല്‍ ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ടാം ഓവറില്‍ തന്നെ സുരംഗ ലക്മലിന്റെ കൈയില്‍ കൊണ്ട് പരിക്കേറ്റ് മടങ്ങിയപ്പോള്‍ ബംഗ്ലാദേശിന്റെ ചങ്കിടിച്ചതാണ്.

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ മുഷ്ഫീഖുര്‍ റഹീമിന്റെ വീരോചിത ഇന്നിംഗ്സിന്റെ കരുത്തില്‍ ബംഗ്ലാദേശ് 200 കടന്നപ്പോള്‍ അവര്‍ അല്‍പം ആശ്വാസിച്ചു. എന്നാല്‍ 47-ാം ഓവറില്‍ ബംഗ്ലാദേശിന്റെ ഒമ്പതാം വിക്കറ്റും വീണതോടെ മാന്യമായ സ്കോര്‍ എന്ന ബംഗ്ലാ സ്വപ്നം അകന്നുവെന്ന് കരുിയെങ്കിലും 11-മനായി ക്രീസിലെത്തിയ തമീം ഇക്ബാലിനെ കണ്ട് ആരാധകര്‍ ആവേശത്തിലായി. പൊട്ടലേറ്റ കൈയുമായി ക്രീസിലെത്തിയ തമീം ലക്മലിന്റെ വേഗതയേറിയ പന്ത് ഒറ്റ കൈ കൊണ്ട് തടുത്തിട്ടു.

Scroll to load tweet…

ഒറ്റ പന്തേ നേരിട്ടുള്ളുവെങ്കിലും പിന്നീടുള്ള മൂന്നോവറില്‍ മുഷ്ഫീഖുര്‍ റഹീം തമീമിനെ സാക്ഷിയാക്കി അടിച്ചെടുത്തത് 32 റണ്‍സ്. അതോടെ 229/9 എന്ന സ്കോറില്‍ നിന്ന് ബംഗ്ലാദേശ് 261 റണ്‍സെന്ന മികച്ച സ്കോറിലെത്തി. മുഷ്ഫീഖുറിന്റെ ബാറ്റിംഗ് മികവിനെ പ്രകീര്‍ത്തിക്കുന്ന ക്രിക്കറ്റ് ലോകം ഇപ്പോള്‍ തമീമിന്റെ പോരാട്ടവീര്യത്തെയും വാനോളം പുകഴ്ത്തുകയാണ്. വിരലിന് പൊട്ടലേറ്റതിനാല്‍ ആറാഴ്ചത്തെ വിശ്രമം ആണ് നിര്‍ദേശിച്ചിരിക്കുന്നത്. തമീമിന് ഏഷ്യാ കപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങള്‍ ഇതോടെ നഷ്ടമാവും.