Asianet News MalayalamAsianet News Malayalam

വിക്കറ്റിന് പിന്നില്‍ മാന്ത്രിക സംഖ്യ പിന്നിട്ട് ധോണി; ഏഷ്യയില്‍ നിന്ന് എതിരാളിയില്ല

മൂന്ന് ഫോര്‍മാറ്റുകളിലുമായി 800 പേരെ പുറത്താക്കുന്ന മൂന്നാം വിക്കറ്റ് കീപ്പറാണ് ധോണി. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറും എംഎസ്‌ഡിയാണ്. 

asia cup 2018 ms dhoni 800 dismissals in international cricket
Author
dubai, First Published Sep 28, 2018, 10:31 PM IST

ദുബായ്: ലോക ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് എംഎസ് ധോണി. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി 800 പേരെ പുറത്താക്കുന്ന മൂന്നാം വിക്കറ്റ് കീപ്പറാണ് ധോണി. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറും ധോണിയാണ്. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മാര്‍ക്ക് ബൗച്ചര്‍(998), ഓസ്‌ട്രേലിയയുടെ ആദം ഗില്‍ ക്രിസ്റ്റ്(905) എന്നിവരാണ് ധോണിക്ക് മുന്നിലുള്ളത്.

ഏഷ്യാകപ്പ് ഫൈനലില്‍ കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ബംഗ്ലാദേശിന്‍റെ മൊര്‍ത്താസയെ സ്റ്റംപ് ചെയ്ത് പുറത്താക്കിയാണ് ധോണി നേട്ടത്തിലെത്തിയത്. മത്സരത്തില്‍ രണ്ട് താരങ്ങളെ സ്റ്റംപ് ചെയ്തതോടെ ഇക്കാര്യത്തില്‍ ധോണിക്ക് ബഹുദൂരം ലീഡ്  വര്‍ദ്ധിപ്പിക്കാനായി. 184 സ്റ്റംപിങുകളാണ് ധോണിക്ക് ഇപ്പോഴുള്ളത്. എന്നാല്‍ രണ്ടാമതുള്ള ശ്രീലങ്കയുടെ സംഗക്കാരയ്ക്ക് 139 സ്റ്റംപിങ് മാത്രമേയുള്ളൂ. ക്യാച്ചുകളുടെ എണ്ണത്തിലും ധോണിക്ക് മുന്നില്‍ ബൗച്ചറും ഗില്‍ ക്രിസ്റ്റുമാണുള്ളത്.

Follow Us:
Download App:
  • android
  • ios