ദുബായില്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലനത്തിനിടെ മുന്‍ നായകന്‍ എംഎസ് ധോണിയെ കാണാനെത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍. മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ആരുമായും സംസാരിച്ചില്ല... 

ദുബായ്: ഏഷ്യാകപ്പിന് യുഎഇയിലെത്തിയ മുന്‍ ഇന്ത്യൻ നായകന്‍ എം എസ് ധോണിക്ക് ഒരു അപ്രതീക്ഷിത സന്ദർശകൻ. പാകിസ്ഥാന്‍റെ മുൻ നായകന്‍ ഷുഐബ് മാലിക്കാണ് ധോണിയെ കാണാനെത്തിയത്. ദുബായിൽ ഇന്ത്യന്‍ ടീമിന്‍റെ പരിശീലനത്തിനിടെ ആയിരുന്നു അപ്രതീക്ഷിത കൂടിക്കാഴ്ച. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

ധോണിക്ക് മാലിക്ക് ആശംസകള്‍ നേരുകയും ചെയ്തു. മറ്റ് താരങ്ങളെല്ലാം ഒപ്പമുണ്ടായിരുന്നെങ്കിലും ധോണിയോട് മാത്രമാണ് ഷുഐബ് മാലിക്ക് സംസാരിച്ചത്. ദുബായ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബുധനാഴ്ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം. തൊട്ടുമുമ്പത്തെ ദിവസം ഹോങ്കോംഗുമായി ഇന്ത്യയ്ക്ക് മത്സരമുണ്ട്.