ഏഷ്യാകപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കേ പരിക്കേറ്റ് രണ്ടാം ലങ്കന്‍ താരം പുറത്ത്. 

കൊളംബോ: ഏഷ്യാകപ്പ് തുടങ്ങാന്‍ രണ്ട് ദിനം മാത്രം ബാക്കിനില്‍ക്കേ ശ്രീലങ്കന്‍ ടീം പരിക്കിന്‍റെ പിടിയില്‍. ദിനേശ് ചന്ദിമലിന് പിന്നാലെ ഓപ്പണര്‍ ധനുഷ്‌ക ഗുണതിലകയും പരിക്കേറ്റ് പുറത്തായി. ഗുണതിലകയുടെ പകരക്കാരനായി ഓള്‍റൗണ്ടര്‍ ഷെഹാന്‍ ജയസൂര്യയെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമില്‍ ഉള്‍പ്പെടുത്തി. ചന്ദിമലിന്‍റെ പകരക്കാരനായി ഡിക്ക്‌വാലയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലങ്കയുടെ തുടര്‍ച്ചയായ രണ്ടാം ഏകദിന ദൗത്യമാണ് ഗുണതിലകയ്ക്ക് നഷ്ടമാകുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ സസ്‌പെന്‍ഷന്‍ മൂലം ഗുണതിലയ്ക്ക് മത്സരങ്ങള്‍ നഷ്ടമായിരുന്നു. എന്നാല്‍ ഇടയ്‌ക്കിടയ്ക്ക് ടീമില്‍ വന്നുപോകുന്ന ഷെഹാന്‍ ജയസൂര്യയ്ക്ക് മികവ് തെളിയിക്കാനുളള അവസരമാണ് യുഎഇയില്‍ തുറന്നുകിട്ടുന്നത്.

അതേസമയം ടീമിലെ പ്രധാന സ്‌പിന്നര്‍ അഖില ധനഞ്ജയ ആദ്യ മത്സരങ്ങളില്‍ കളിക്കാനുള്ള സാധ്യതയും വിരളമാണ്. പതിനഞ്ചാം തിയതി ഉദ്ഘാടനമത്സരത്തില്‍ ബംഗ്ലാദേശിനെ ശ്രീലങ്ക നേരിടും.